കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലമൂത്ര വിസർജ്ജനം നടത്താനാവാതെ 16 മണിക്കൂർ!!! എയർ ഇന്ത്യ യാത്രക്കാർക്ക് കൊടുത്ത പണി

324 യാത്രക്കാരും 16 ജീവനക്കാരും 7 കുഞ്ഞുങ്ങളുമാണ് 16 മണിക്കൂര്‍ മലമൂത്രവിസര്‍ജ്ജനം നടത്താനാവാതെ വിമാനത്തില്‍പ്പെട്ട് പോയത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നോണ്‍സ്‌റ്റോപ്പ് വിമാന യാത്ര, അതിനിടയില്‍ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിയാക്കാതെ ആയാല്‍ എന്ത് ചെയ്യും....ഇതാണ് കഴിഞ്ഞ ദിവസം ദില്ലി-ഷിക്കാഗോ ബോയിങ് വിമാനത്തില്‍ സംഭവിച്ചത്.

324 യാത്രക്കാരും 16 ജീവനക്കാരും 7 കുഞ്ഞുങ്ങളുമാണ് 16 മണിക്കൂര്‍ മലമൂത്രവിസര്‍ജ്ജനം നടത്താനാവാതെ വിമാനത്തില്‍പ്പെട്ട് പോയത്.

കക്കൂസുകളില്ലേ....?

12 ടോയ്‌ലറ്റുകളാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിന് മുമ്പ് തന്നെ 4 ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ല എന്നത് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് അറിയാമായിരന്നു.

8 എണ്ണം കൂടി പണി മുടക്കി

വിമാനം പറന്നുയര്‍ന്ന് പകുതി ദൂരം പിന്നിട്ടപ്പോള്‍ തന്നെ ബാക്കി 8 ടോയ്‌ലറ്റുകള്‍ കൂടി പണി മുടക്കി. കൂറേ സമയം ടോയ്‌ലറ്റിന് മുമ്പില്‍ യാത്രക്കാരുടെ നീണ്ട ക്യൂ ആയിരുന്നു.

ഭക്ഷണവും നല്‍കിയിരുന്നു

യാത്രക്കാര്‍ക്കെല്ലാം തന്നെ സമയാസമയങ്ങളില്‍ എയര്‍ ഇന്ത്യ ഭക്ഷണവും വെള്ളവും മദ്യവും നല്‍കിയിരുന്നു. ടോയ്‌ലറ്റ് പ്രവര്‍ത്തിയ്ക്കുന്നത് അറിയാതിരുന്ന യാത്രക്കാര്‍ നന്നായി ഭക്ഷണം കഴിയ്ക്കുകയും ചെയ്തു.

മലമൂത്രവിസര്‍ജ്യത്തിന് വഴിയില്ല

എല്ലാ ടോയ്‌ലറ്റുകളും പണി മുടക്കിയതോടെ യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. എന്ത് ചെയ്യാന്‍ കഴിയും, നോണ്‍ സ്‌റ്റോപ്പ് വിമാനം അല്ലെ, 16 മണിക്കൂറിന് ശേഷം ഷിക്കാഗോയില്‍ അല്ലെ നിര്‍ത്തൂ...

പരിഹരിക്കാന്‍ ശ്രമില്ലെങ്കിലും

നാല് ടോയ്‌ലെറ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെന്ന് എയര്‍ ഇന്ത്യ സമ്മതിയ്ക്കുന്നു. നൈട്രജന്‍ ഫ്‌ളഷ് ഉപയോഗിച്ച് ഇത് ശരിയാക്കാന്‍ ശ്രമില്ലെങ്കിലും അതിന് കഴിഞ്ഞില്ല.

അടയാന്‍ കാരണം

യാത്രക്കാരുടെ തന്നെ പ്രവര്‍ത്തികളാണ് ക്ലോസറ്റുകള്‍ അടഞ്ഞ് പോകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ പറയുന്നു. പലരും ഇതിന് അകത്ത് പ്ലാസ്റ്റിക് കുപ്പികളും, നാപ്കിനും മറ്റും ഇട്ട് ഫ്‌ളഷ് ചെയ്യും. ഇതാണ് ബ്ലോക്ക് വരാന്‍ കാരണം.

നാണക്കേട്

വിദേശ യാത്രക്കാരെ അടക്കം 16 മണിക്കൂര്‍ മലമൂത്ര വിസര്‍ജ്യത്തിന് അനുവദിയ്ക്കാതിരുന്ന എയര്‍ ഇന്ത്യയുടെ നടപടി അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കി കഴിഞ്ഞു.

English summary
All those on board - passengers and crew - then had no option but to just hold tight and wait for the plane to land at Chicago O'Hare Airport to get access to toilets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X