കോണ്‍ഗ്രസിന് സ്വന്തമായി ഒരു ലോക്സഭ സ്പീക്കര്‍?
ദില്ലി: കോണ്‍ഗ്രസ് എം പിമാര്‍ക്ക് തോന്നുന്നത് പോലെ പെരുമാറണമെങ്കില്‍ സ്വന്തമായി ഒരു സ്പീക്കറെ തിരഞ്ഞെടുക്കൂ എന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്. പുനെയിലെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് കോണ്‍ഗ്രസ് എം പിമാര്‍ സഭയില്‍ ബഹളം വെച്ചതാണ് സ്വതവേ ശാന്തശീലയും സൗമ്യയുമായ സുമിത്ര മഹാജനെ ചൊടിപ്പിച്ചത്. ഗുണയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യയോടാണ് സ്പീക്കര്‍ പൊട്ടിത്തെറിച്ചത്.
പുനെയിലെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച നടത്തണം എന്നായിരുന്നു കോണ്‍ഗ്രസ് എം പിമാരുടെ ആവശ്യം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇത് സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്തിയ ശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ചര്‍ച്ച കൂടിയേ തീരു എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ലെന്ന് വകുപ്പുകള്‍ കാണിച്ച് സ്പീക്കര്‍ കോണ്‍ഗ്രസ് എം പിമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മന്ത്രി വിശദീകരണം നല്‍കിയേ പറ്റൂ എന്ന് പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മല്ലികാര്ജ്ജുനന് ഖാര്‍ഗെയും ബഹളം വെച്ചു. ഇതോടെയാണ് നിങ്ങള്‍ക്ക് തോന്നിയ പോലെ പ്രവര്‍ത്തിക്കണമെങ്കില്‍ സ്വന്തമായി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ സുമിത്ര മഹാജന് പറഞ്ഞത്.
ചട്ടപ്രകാരം നോട്ടീസ് നല്കിയാല് വിഷയത്തില്‍ ചര്‍ച്ചയാകാം എന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. വകുപ്പ് 372 പ്രകാരം മന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണം ചോദിക്കാന്‍ നിയമമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറെ തിരഞ്ഞെടുക്കാന്‍ പോയിട്ട് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലും കോണ്‍ഗ്രസിന് കിട്ടാന്‍ നിലവില്‍ സാധ്യതയില്ല. 44 എം പിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടുന്ന കാര്യം സംശയമാണ്.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications