കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് സ്വന്തമായി ഒരു ലോക്‌സഭ സ്പീക്കര്‍?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എം പിമാര്‍ക്ക് തോന്നുന്നത് പോലെ പെരുമാറണമെങ്കില്‍ സ്വന്തമായി ഒരു സ്പീക്കറെ തിരഞ്ഞെടുക്കൂ എന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. പുനെയിലെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് കോണ്‍ഗ്രസ് എം പിമാര്‍ സഭയില്‍ ബഹളം വെച്ചതാണ് സ്വതവേ ശാന്തശീലയും സൗമ്യയുമായ സുമിത്ര മഹാജനെ ചൊടിപ്പിച്ചത്. ഗുണയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യയോടാണ് സ്പീക്കര്‍ പൊട്ടിത്തെറിച്ചത്.

പുനെയിലെ മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച നടത്തണം എന്നായിരുന്നു കോണ്‍ഗ്രസ് എം പിമാരുടെ ആവശ്യം. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇത് സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്തിയ ശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ചര്‍ച്ച കൂടിയേ തീരു എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.

sumitra-mahajan

മന്ത്രിയുടെ പ്രസ്താവനയ്ക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ലെന്ന് വകുപ്പുകള്‍ കാണിച്ച് സ്പീക്കര്‍ കോണ്‍ഗ്രസ് എം പിമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മന്ത്രി വിശദീകരണം നല്‍കിയേ പറ്റൂ എന്ന് പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുനന്‍ ഖാര്‍ഗെയും ബഹളം വെച്ചു. ഇതോടെയാണ് നിങ്ങള്‍ക്ക് തോന്നിയ പോലെ പ്രവര്‍ത്തിക്കണമെങ്കില്‍ സ്വന്തമായി സ്പീക്കറെ തിരഞ്ഞെടുക്കാന്‍ സുമിത്ര മഹാജന്‍ പറഞ്ഞത്.

ചട്ടപ്രകാരം നോട്ടീസ് നല്‍കിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. വകുപ്പ് 372 പ്രകാരം മന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണം ചോദിക്കാന്‍ നിയമമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറെ തിരഞ്ഞെടുക്കാന്‍ പോയിട്ട് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പോലും കോണ്‍ഗ്രസിന് കിട്ടാന്‍ നിലവില്‍ സാധ്യതയില്ല. 44 എം പിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടുന്ന കാര്യം സംശയമാണ്.

English summary
Sumitra Mahajan asked Congress party to choose its own Speaker if they want.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X