ജമ്മു കാശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 7 മരണം
കാശ്മീര്‍: ജമ്മു കാശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കത്രയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. വൈഷണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലികോപ്ടറാണ്
കത്രയില്‍ നിന്ന് സഞ്ജിചട്ടിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറിന് പറന്ന ഉടനെ തീപ്പിടുക്കുകയായിരുന്നു. ഹെലികോപ്ടര്‍ തീപ്പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാവും അപകടത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. മോശം കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു. എന്നാല്‍ ഹെലികോപ്ടറിലുണ്ടായ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ദില്ലി പോലിസ് അറിയിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടര്‍ സര്‍വ്വിസ് താല്‍കാലികമായി നിര്‍ത്തിവച്ചിരികുകയാണ്.












Click it and Unblock the Notifications