സംയുക്തസേനസംഘം അന്വേഷിക്കും; നിരന്തരമുണ്ടാകുന്ന അപകടങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
ദില്ലി: നിരന്തരം ഉണ്ടാകുന്ന ഹെലികോപ്റ്റർ, വിമാന അപകടങ്ങളെ നിസാരമായി കാണാൻ കഴിയില്ലെന്ന് ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.കോപ്ടർ അപകടത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ജുഡിഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ലോകസഭയിൽ വ്യക്തമാക്കി. അതിനിടെ, കോപ്ടർ അപകടം സംയുക്ത സേന സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി സഭയിൽ വ്യക്തമാക്കി. എയർമാർഷൽ മാനവേന്ദ്ര സിംഗ് അന്വേഷിക്കും. ഉച്ചയ്ക്ക് 12:08 ന് ഹെലികോപ്റ്ററുമായുള്ള ആശയ വിനിമയ ബന്ധം നഷ്ടപ്പെട്ടതായും മന്ത്രി പറഞ്ഞു. 14 പേർ ഉണ്ടായിരുന്നതായും 13 പേർ മരിച്ചതായും എല്ലാവരുടെയും മൃതദേഹങ്ങൾ ദില്ലിയിൽ എത്തിക്കുമെന്നും ജനറൽ ബിപിൻ റാവത്തിൻ്റെ സംസ്കാരം സമ്പൂർണ്ണ ബഹുമതികളോടെ നാളെ നടക്കുമെന്നും അദ്ദേഹം പാർലമെൻ്റിൻ്റെ ഇരുസഭകളെയും അറിയിച്ചു.

ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയ്ക്ക് സുദീർഘ പരിചയമുള്ള എയർമാർഷൽ മാനവേന്ദ്ര സിംഗിനാണ് അന്വേഷണ ചുമതല. നേരത്തെ വിമാന സുരക്ഷയുടെയും പരിശോധനയുടെയും ഡയറക്ടർ ജനറൽ ആയിരുന്നു സതേൺ കമാൻഡ് മേധാവി സ്ഥാനത്ത് നിന്ന് ട്രെയിനിംഗിൻ്റെ ചുമതലയിലേക്ക് മാറിയ മാനവേന്ദ്ര സിംഗ്. ഹെലികോപ്റ്ററിന് സുലൂർ എടിസിയുമായുള്ള ബന്ധം 12.08 ന് നഷ്ടമായി എന്നാണ് രാജ്നാഥ് സിംഗ് പാർലമെൻ്റിനെ അറിയിച്ചത്.
വെല്ലിംഗ്ടൺ കൺട്രോളുമായി സമ്പർക്കത്തിൽ എന്നാണ് അവസാനം ഹെലികോപറ്ററിൽ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര സന്ദേശമൊന്നും പൈലറ്റ് നല്കിയില്ലെന്നാണ് എടിസി പറയുന്നു. ഹെലികോപ്റ്റർ അവസാന സർവ്വീസിനു ശേഷം 26 മണിക്കൂർ പറന്നതാണ്. അവസാന നാലു പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അങ്ങനെ എങ്കിൽ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്.
പ്രതികൂല കാലവാവസ്ഥ, മരത്തിലിടിക്കാനുള്ള സാധ്യത എന്നിവയാണ് കുടുതൽ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അട്ടിമറിക്കുള്ള സാധ്യത ഉൾപ്പടെ ഇപ്പോൾ പ്രചരിക്കുന്ന ഒന്നും തല്ക്കാലം കേന്ദ്രം തള്ളിക്കളയുന്നില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നീക്കൾ വേണോയെന്ന് കേന്ദ്രം ആലോചിക്കും.

അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, നിരന്തരം ഉണ്ടാകുന്ന ഹെലികോപ്റ്റർ, വിമാന അപകടങ്ങളെ നിസാരമായി കാണാൻ കഴിയില്ലെന്ന് ലോക്സഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.കോപ്ടർ അപകടത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ജുഡിഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ലോകസഭയിൽ വ്യക്തമാക്കി.

വെല്ലിങ്ടൺ ആശുപത്രിയിൽ ഉണ്ടായിരുന്ന 13 മൃതദേഹങ്ങളും സൈനിക പരേഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിനുവച്ചു. തമിഴ്നാട് ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു. സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു. നിരവധി ആളുകളാണ് സംയുക്ത സേനാമേധാവിക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാനായി പരേഡ് ഗ്രൗണ്ടിൽ കാത്തുനിന്നത്.
രാവിലെയോടെ വെല്ലിങ്ടണിലെ പരേഡ് ഗ്രൗണ്ടിൽ എത്തിച്ച മൃതദേഹങ്ങൾ പ്രദർശനം പൂർത്തിയാക്കി സൂളുരിലെ സൈനിക കേന്ദ്രത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിയോടെ സൈനിക കേന്ദ്രത്തിൽ മൃതദ്ദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക വാഹനങ്ങൾ എത്തിച്ചേരും. അവിടെ പൊതുദർശനം പൂർത്തിയാക്കിയശേഷം വൈകിട്ടോടെ ദില്ലിയിലേക്ക് കൊണ്ടുപോകും.

നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ദില്ലിയിൽ പൊതുദർശനം ഉണ്ടായിരിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി കേന്ദ്ര പ്രതിരോധമന്ത്രി മറ്റു മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർ, ക്യാബിനറ്റ് ഉദ്യോഗസ്ഥർ, സൈനിക രംഗത്തെ മൂന്ന് മേധാവികൾ, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ നാളെ ദില്ലിയിൽ നടക്കുന്ന പൊതുദർശനത്തിൽ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കും.
സമ്പൂർണ്ണ സൈനിക ബഹുമതികളോടെയാകും ശേഷം സംസ്കാരം. ബിപിൻ റാവത്തിൻ്റെയും ഭാര്യ മധുലിക റാവത്തിൻ്റെയും സംസ്കാരം ദില്ലിയിൽ നടക്കും. മറ്റു സൈനികരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടു പോകുമെന്നാണ് വിവരം. ഇന്നലെ രാജ്യം കണ്ട അപ്രതീക്ഷിതമായ വാർത്തയിൽ നിന്ന് ഇനിയും ജനങ്ങൾ മുക്തമായിട്ടില്ല.

അതിനിടെ മരിച്ച മലയാളി സൈനികനായ തൃശ്ശൂർ പൊന്നൂക്കര സ്വദേശി എ.പ്രദീപിൻ്റെ മൃതദേഹം ദില്ലി സൈനിക വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരിക. നാലു ദിവസം മുൻപാണ് അവധിക്കു വന്ന ശേഷം പ്രദീപ് തിരികെ ഔദ്യോഗിക ജോലിക്കായി മടങ്ങിപ്പോയത്. ഒരു നാടൊന്നാകെ മരിച്ച സൈനികൻ്റെ വിയോഗത്തിൽ ഞെട്ടി തകർന്നിരിക്കുകയാണ്. തൃശൂർ കളക്ടറും മന്ത്രി കെ. രാജനും വീട്ടിലെത്തി മൃതദ്ദേഹം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി. പ്രദീപിന് ഔദ്യോഗിക സൈനിക ബഹുമതികളോടെ വീരോചിതമായ യാത്രയപ്പ് നൽകും.
വെള്ള ഗൗണില്‍ ഗ്ലാമറസായി എത്തിയ ഇനിയ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications