Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാം ക്ലാസുകാരിയോട് വിവാഹാഭ്യർത്ഥന നടത്തിയ നൃത്താധ്യാപകൻ അറസ്റ്റിൽ !!!

സിനിമയില്‍ നൃത്ത സംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന കെ. വെങ്കിട കൃഷ്ണ കിഷോറാണ് അറസ്റ്റിലായത്.

ഹൈദരാബാദാ: 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ നൃത്ത സംവിധായകനെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. സിനിമയില്‍ നൃത്ത സംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന കെ. വെങ്കിട കൃഷ്ണ കിഷോറാണ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി വിവാഹം കഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇയാള്‍ കുട്ടിയുടെ കയ്യില്‍ കയറി പിടിയ്ക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചപ്പോള്‍ അച്ഛനമ്മമാര്‍ എത്തി, ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

Minor

പെണ്‍കുട്ടിയുടെ വീടിന് മുന്നിലാണ് വെങ്കിട കൃഷ്ണയും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇയാളുടെ മക്കള്‍ക്കൊപ്പം കളിയ്ക്കാനായി പെണ്‍കുട്ടി വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. ഇതിനിടെ ഒരു ദിവസം വിവാഹം കഴിയ്ക്കാണമെന്ന് വെങ്കിട കൃഷ്ണ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം കുട്ടി വീട്ടില്‍ വന്ന് പറഞ്ഞ ശേഷം, അയാളുടെ വീട്ടിലേക്ക് പോകുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൗസിംഗ് കോളനിയില്‍ പരിപാടി നടക്കുന്നതിനെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിയ്ക്കാനും ശ്രമിച്ചു. തടയാന്‍ ശ്രമിച്ച അച്ഛന്റെ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ആണ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വെങ്കിട കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+