Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോട്ടാ ഷക്കീലും, ബട്കൽ സഹോദരൻമാരും ടൈഗർ മേമനും; 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ദില്ലി; ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ റിയാസ് ഭട്കൽ, ഇക്ബാല്‍ ഭട്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ) അനുസരിച്ചാണു നടപടി.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍,ജെയ്ഷ നേതാവ് ഇബ്രാഹിം അഥർ, യൂസഫ് അസർ; പാർലമെന്റ് ആക്രമണത്തിലെ പ്രധാന ഗൂഡാലോചനക്കാരനായ ജെ‌എം മേധാവി മസൂദ് അസറിന്റെ സഹോദരൻ റൗഫ് അസ്ഖർ,സയ്യിദ് സലാവുദ്ദീൻ, ദാവൂദിന്റെ അടുത്ത സഹായികളായ ഛോട്ട ഷക്കീൽ, അനീസ് ഷെയ്ഖ് എന്നിവരെ കൂടാതെ 1993 ലെ സ്‌ഫോടനങ്ങളിൽ ടൈഗർ മേമനും ഉൾപ്പെടുന്നു.

terror

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഭീകരതയോട് അസഹിഷ്ണുത പുലർത്തുന്ന നയത്തെയും ശക്തിപ്പെടുത്തി മോദി സർക്കാർ 18 പേരെ കൂടി യു‌എ‌പി‌എയുടെ വ്യവസ്ഥകൾ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇവർ അതിർത്തിക്കപ്പുറത്തുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ അവര്‍ നിരന്തരം പങ്കാളികളാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറ‍ഞ്ഞു.

ഭേദഗതി ചെയ്ത യുഎപിഎ ഉപയോഗിച്ച് സംഘടനകളെ മാത്രമല്ല വ്യക്തികളേയും ഭീകരരേയും ഭീകരരായി പ്രഖ്യാപിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് അനുമതി ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+