കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കിംഗ് മേക്കറെ നോട്ടമിട്ട് കോണ്‍ഗ്രസ്... ഛോട്ടു വാസവയ്ക്കായി സോ0ണിയ കളത്തില്‍!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച ബിജെപിയെ പൂട്ടാന്‍ പൂഴിക്കടകനുമായി കോണ്‍ഗ്രസ്. ഇത്തവണ ചെറിയൊരു ആദിവാസി പാര്‍്ട്ടിയെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഇവര്‍ ബിജെപിയുമായി തല്‍ക്കാലം അകല്‍ച്ചയിലാണ്. ഛോട്ടുഭായ് വാസവയെന്ന കിംഗ്മേക്കറെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇവരുടെ പിന്തുണ നേടാന്‍ സോണിയാ ഗാന്ധി തന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മൂന്നാം സീറ്റ് വിജയിക്കാന്‍ ബിജെപിക്കും രണ്ടാം സീറ്റ് വിജയിക്കാന്‍ കോണ്‍ഗ്രസിനും വാസവയുടെ പിന്തുണ ആവശ്യമാണ്. വന്‍ പ്രലോഭനങ്ങളുമായി ബിജെപി നേരത്തെ കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ അമിത് ഷായുമായി കടുത്ത ശത്രുതയിലുള്ള വാസവയ്ക്ക് ബിജെപിയുമായി ചേരാനാവില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അടുത്ത നാല് ദിവസം ഗുജറാത്തില്‍ വളരെ നിര്‍ണായകമാണ്. ഫലം എങ്ങനെ വേണമെങ്കിലും മാറാം.

കിംഗ് മേക്കറായി വാസവ

കിംഗ് മേക്കറായി വാസവ

ഗുജറാത്തിലെ ഏറ്റവും ശക്തനായ ആദിവാസി നേതാവാണ് ഛോട്ടുവാസവ. ഭാരതീയ ട്രൈബര്‍ പാര്‍ട്ടിയെന്ന സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം. വാസവയും മകന്‍ മഹേഷുമാണ് പാര്‍ട്ടിയുടെ എംഎല്‍എമാര്‍. സ്വന്തമായി വിജയിക്കാന്‍ സാധിക്കില്ലെങ്കിലും ആരെ വിജയിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിജെപിക്ക് മൂന്നാമത്തെ സീറ്റ് വിജയിക്കാന്‍ 7 സീറ്റുകളുടെ കുറവുണ്ട്. കോണ്‍ഗ്രസിന് നാല് സീറ്റാണ് ആവശ്യം. ഈ സാഹചര്യത്തില്‍ വാസവ ഗുജറാത്തില്‍ കിംഗ്മേക്കറായിരിക്കുകയാണ്.

നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

ഗുജറാത്തില്‍ നാല് സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് മത്സരിക്കുന്നത് അഞ്ച്് സ്ഥാനാര്‍ത്ഥികളും. ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അഞ്ച് എംഎല്‍എമാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് അപ്രതീക്ഷിത അടിയാണ് നല്‍കിയത്. 68 എംഎല്‍എമാരും ഒപ്പം സ്വതന്ത്രനായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. രണ്ട് വോട്ടുകള്‍ കൂടി കിട്ടിയാല്‍ നില ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ബാക്കിയുള്ള വോട്ടുകള്‍ കോണ്‍ഗ്രസ് ഉറപ്പിട്ടുണ്ട്.

വാസവയുടെ ശക്തി

വാസവയുടെ ശക്തി

അമിത് ഷാ പണ്ട് തന്നെ കൊല്ലുമെന്ന് പറഞ്ഞയാളാണ് ഛോട്ടുഭായ് വാസവ. ഒരിക്കലും ബിജെപിയുമായി ചേരാന്‍ വാസവയ്ക്ക് സാധിക്കില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. അതുകൊണ്ട് വാസവയ്ക്ക് കോണ്‍ഗ്രസിനെ മാത്രമേ പിന്തുണയ്ക്കാനാവൂ. ഇല്ലെങ്കില്‍ ഈ മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം നഷ്ടമാവും. അത് നഷ്ടമായാല്‍ വാസവയുടെ രാഷ്ട്രീയ പ്രാധാന്യം തന്നെ ഗുജറാത്തില്‍ ഇല്ലാതാവും.

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

ഗുജറാത്തില്‍ ബിജെപിയുടെ കൂറുമാറ്റം പേടിച്ച് കഴിയുന്ന എംഎല്‍എമാരുടെ അഭ്യര്‍ഥന മാനിച്ചാണ് സോണിയാ ഗാന്ധി കളത്തിലിറങ്ങിയത്. എത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും സോണിയ തീരുമാനമെടുക്കും. സോണിയ ഹൈക്കമാന്‍ഡിലെ ഏതെങ്കിലും മുതിര്‍ന്ന നേതാവിനെ വാസവയെ കാണാന്‍ അയക്കുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ 67 എംഎല്‍എമാരും ഇപ്പോള്‍ ജയ്പൂരിലെ റിസോര്‍ട്ടിലാണ്. ഒരു എംഎല്‍എയെ ഇപ്പോഴും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അമിത് ഷാ ലക്ഷ്യമിടുന്നത്

അമിത് ഷാ ലക്ഷ്യമിടുന്നത്

ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായത് കൊണ്ടാണ് അമിത് ഷാ നേരിട്ട് കളത്തില്‍ ഇറങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് അഹമ്മദ് പട്ടേല്‍ വിജയിച്ചത് സ്വന്തം നാട്ടില്‍ അമിത് ഷായ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ ബിജെപിയുടെ രാജ്യസഭാ ഗെയിം. എന്നാല്‍ അതല്ല 2022ന് ശേഷം ബിജെപിക്കുണ്ടാവുന്ന നഷ്ടം നികത്താന്‍ ഇപ്പോള്‍ ബോണസായി ലഭിക്കുന്ന ഓരോ സീറ്റും സഹായിക്കും. എന്നാല്‍ കോണ്‍ഗ്രസ് വാസവയെ കൂട്ടുപിടിച്ചാല്‍ ഈ തന്ത്രം പൊളിയും.

ക്രോസ് വോട്ടിംഗ്

ക്രോസ് വോട്ടിംഗ്

പുറത്തുനിന്നുള്ള പിന്തുണ ഉണ്ടെങ്കില്‍ ക്രോസ് വോട്ടിംഗ് പൊളിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കൂടുതല്‍ സീറ്റുകളുടെ പിന്തുണയുണ്ടെങ്കില്‍ ക്രോസ് വോട്ടിംഗ് വന്നാലും കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ല. പാട്ടീദാര്‍ നേതാവായ നര്‍ഹാരി അമിന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അമിന്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും നല്ല സ്വാധീനവുമുള്ള നേതാവാണ്. പാട്ടീദാര്‍ വിഭാഗത്തെ കോണ്‍ഗ്രസ് പിണക്കിയതും അമിന്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്.

കളി ഇങ്ങനെ

കളി ഇങ്ങനെ

കോണ്‍ഗ്രസിന്റെ നിരീക്ഷകരായ ബികെ ഹരിപ്രസാദും രജനി പട്ടേലും ജയത്തിനായി കണ്ടറിഞ്ഞുള്ള ശ്രമത്തിലാണ്. വാസവയുമായി പിന്‍വാതില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്‍സിപിയുടെ ഏക എംഎല്‍എ കാന്ത്‌ലാല്‍ ജഡേജയാണ് പ്രതീക്ഷയുള്ള മറ്റൊരു നേതാവ്. ഇയാള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയത് കോണ്‍ഗ്രസിന് വോട്ടു ചെയ്യാനാണ്. എന്നാല്‍ ഇയാള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അവസാന നിമിഷം ഇതൊക്കെ മാറി മറിയുന്നതാണ് ഗുജറാത്തിലെ വോട്ടെടുപ്പ്. കഴിഞ്ഞ തവണ വാസവയുടെ വോട്ടാണ് അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചത്. ഇത്തവണയും അത്തരം ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ബിജെപിയുടെ പ്രതീക്ഷകളും ആസ്ഥാനത്താകും.

English summary
chottubhai vasava to be kingmaker in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X