കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗ് ചൗഹാന് രാഹുൽ ഗാന്ധിയുടെ മറുപടി; ബന്ധുക്കൾക്കും ഗുണം ഉണ്ടായി

Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപിക്ക് ഇക്കുറി അഭിമാന പോരാട്ടമാണ് നടക്കുന്നത്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ വർഷം അവസാനത്തോടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അനുകൂലം തരംഗം ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്താൻ ജനപ്രിയ പദ്ധതികളുമായാണ് കമൽനാഥ് സർക്കാർ മുന്നോട്ട് പോകുന്നത്.

കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നത്. ഭരണത്തിലെത്തി ദിവസങ്ങൾ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസിന്റെ അഭിമാന പദ്ധതിയെ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചോദ്യം ചെയ്ത് തുടങ്ങിയതോടെ ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. പദ്ധതിയുടെ ഗുണം ലഭിച്ചവരിൽ ശിവരജാ് സിംഗ് ചൗഹാന്റെ അടുത്ത ബന്ധുക്കൾ പോലുമുണ്ടെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്

 വിമർശനവുമായി ചൗഹാൻ

വിമർശനവുമായി ചൗഹാൻ

കർഷികം കടം എഴുതി തള്ളിയ സർക്കാർ നടപടിയിയുടെ പ്രയോജനം 21 ലക്ഷം കർഷകർക്ക് ലഭിച്ചുവെന്നാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇത് കള്ളമാണെന്നും കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയുമാണെന്നാണ് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്.

 രേഖകളുമായി വീട്ടിൽ

രേഖകളുമായി വീട്ടിൽ

21 ലക്ഷം കർഷകരുടെ 2ലക്ഷം വരെയുള്ള കാർഷിക വായ്പപ്പകൾ എഴുതി തള്ളിയന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. എന്നാൽ ഇത് കള്ളമാണെന്ന ശിവരാജ് സിംഗ് ചൗഹാന്റെ ആരോപണത്തിന് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത്.

 രേഖകൾ പുറത്ത് വിട്ടു

രേഖകൾ പുറത്ത് വിട്ടു

വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടേയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്‍റെ വസതിയിലെത്തിയായിരുന്നു മറുപടി നൽകിയത്. മുന്‍ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് സംഘം ചൗഹാനെ ഞെട്ടിക്കുന്ന നീക്കം നടത്തിയത്.

കോൺഗ്രസിന്റെ സമ്മാനപ്പൊതി

കോൺഗ്രസിന്റെ സമ്മാനപ്പൊതി

ചൗഹാനെതിരെയുള്ള മറുപടി അവിടെം കൊണ്ടും നിർത്തിയില്ല കോൺഗ്രസ് പ്രവർത്തകർ. ബദാം, ചവനപ്രാശ്യം, കണ്ണിൽ ഒഴിക്കാനായി ഐ ഡ്രോപ്സ് എന്നിവ അടങ്ങിയ ഒരു സമ്മാനപ്പൊതിയാണ് ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിലേക്ക് ഭോപ്പാലിലെ കോൺഗ്രസ് പ്രവർത്തകർ അയച്ചത്. അദ്ദേഹത്തിന്റെ കാഴ്ചയ്ക്കും ഓർമശക്തിക്കും തകരാർ പറ്റിയെന്നാണ് തോന്നുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനപ്പൊതിയെന്നായിരുന്നു പരിഹാസ രൂപേണ കോൺഗ്രസ് പ്രവർത്തകരുടെ മറുപടി.

രാഹുൽ ഗാന്ധിയുടെ മറുപടി

രാഹുൽ ഗാന്ധിയുടെ മറുപടി

ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയും ശിവരാജ് സിംഗ് ചൗഹാനുള്ള മറുപടി നൽകിയത്. വേദിയിൽ ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങിയാണ് കാർഷിക വായ്പാ ഇളവ് ലഭിച്ച ശിവരാജ് സിംഗ് ചൗഹാന്റെ ബന്ധുക്കളുടെ പേരുകൾ രാഹുൽ ഗാന്ധി വായിച്ചത്. സർക്കാർ പദ്ധതിയുടെ സഹായം ലഭിച്ചവരിൽ ചൗഹാന്റെ ബന്ധുക്കളുമുണ്ടെന്ന് മറക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അമ്മാവനും സഹോദരനും

അമ്മാവനും സഹോദരനും

ശിവരാജ് സിംഗിന്റെ സഹോദരൻ രോഹിത് സിംഗിന്റെയും അമ്മാവന്റെ മകൻ നിരജ്ഞൻ സിംഗിന്റെയും പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് വ്യാജ രേഖകൾ ചമയ്ക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയ്ക്ക് ചൗഹാന്റെ മറുപടി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Shivraj Singh Chouhan's relatives names are also includedin the list of beneficiaries of MP government farm loan waiver, Rahul Gandhi read out in election rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X