Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി ആരോപണങ്ങളുയരാതെ രാജ്യം ഭരിച്ച ആദ്യ സര്‍ക്കാര്‍! ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല: മോദി

അഴിമതി ആരോപണങ്ങള്‍ ഉയരാത്ത രാജ്യം ഭരിച്ച ആദ്യ സര്‍ക്കാരാണ് അധികാരത്തില്‍ തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അബിസംബോധന ചെയ്ത് സംസാരിക്കാകുകയായിരുന്നു മോദി. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് നയിച്ചത്. അഴിമതിയില്‍ മുങ്ങിയ ഭരണത്തിനായിരുന്നു 2001 മുതല്‍ 2014 വരെ രാജ്യം സാക്ഷിയായതെന്നും മോദി വിമര്‍ശിച്ചു.

ahulmodi-1547292449.jp

10 ശതമാനം സാമ്പത്തിക സംവരണം ജനക്ഷേമത്തിന് വേണ്ടിയാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതിയ ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്താന്‍ സംവരണത്തിന് സാധിക്കും. ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല, രാഹുലിനെ ഉന്നം വെച്ച് മോദി പറഞ്ഞു. ഇതൊക്കെ ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്‍റെ വികസനത്തിന് തടയിടുന്ന നിലപാടുകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും മോദി പറഞ്ഞു.

മുന്‍പ് രണ്ട് തരത്തിലാണ് ഇവിടെ ലോണ്‍ നല്‍കിയിരുന്നത്. ഒന്ന് സാധാരണ പ്രക്രിയ വഴി. മറ്റൊന്ന് കോണ്‍ഗ്രസ് പ്രക്രിയ വഴി.ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വായ്പയ്ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ് പ്രക്രിയ അവസാനിപ്പിച്ചെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+