കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ അടപടലം പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാവല്‍ക്കാരന്‍ ജാഗ്രതയിലെന്ന് മോദി, വേറിട്ട നീക്കം

Google Oneindia Malayalam News

റായ്പൂര്‍: ബിജെപി 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ചത്തീസ്ഗഡ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് പഴയപ്രതാപം തിരിച്ചുപിടിച്ച് ശക്തമായ വരവാണ് നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയുമായി. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം ആദ്യം നടത്തിയ നീക്കങ്ങളില്‍ പലതും കേന്ദ്രസര്‍ക്കാരിന് വിഷമമുണ്ടാക്കുന്നതായിരുന്നു.

സിബിഐയെ ഉപയോഗിച്ച് കേന്ദ്രത്തിന് ചത്തീസ്ഗഡില്‍ വേഗത്തില്‍ കളിക്കാന്‍ സാധ്യമല്ല. അതിന് ഉഗ്രന്‍ പൂട്ടാണ് ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇട്ടിരിക്കുന്നത്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളന്‍മാര്‍ ജാഗ്രതയോടെ ഇരുന്നോളൂവെന്നും അവരുടെ രഹസ്യങ്ങളെല്ലാം പൊളിക്കാന്‍ പോകുകയാണെന്നും മോദി റായ്ഗഡില്‍ നടന്ന റാലിയില്‍ വ്യക്തമാക്കി. ഏറെ രസകരമാണ് ചത്തീസ്ഗഡിലെ രാഷ്ട്രീയ പക പോക്കല്‍ കളികള്‍....

ആദ്യം കോണ്‍ഗ്രസ് ചെയ്തത്

ആദ്യം കോണ്‍ഗ്രസ് ചെയ്തത്

കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെച്ചത്. വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ ഉടനെ വായ്പകള്‍ എഴുതി തള്ളിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷം ചില കടലാസ് പണികള്‍ കൂടി ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ചെയ്തു. അത് കേന്ദ്രസര്‍ക്കാരിനുള്ള പൂട്ടായിരുന്നു.

മോദി പദ്ധതി വേണ്ട

മോദി പദ്ധതി വേണ്ട

കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ആരോഗ്യ മേഖലയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ ലക്ഷ്യമാക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ 10 കോടി കുടുംബങ്ങളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍ ഈ പദ്ധതി ചത്തീസ്ഗഡിന് വേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

 മെച്ചപ്പെട്ട പദ്ധതി വരുന്നു

മെച്ചപ്പെട്ട പദ്ധതി വരുന്നു

കേന്ദ്രപദ്ധതികള്‍ സംസ്ഥാനങ്ങള്‍ വേണ്ട വിധം നടപ്പാക്കുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. ഈ ആരോപണം സത്യമാണെന്ന് കോണ്‍ഗ്രസിന്റെ നീക്കം ചൂണ്ടിക്കാട്ടി എടുത്ത് പറയുകയും ചെയ്യുന്നു. എന്നാല്‍ ആയുഷ്മാന്‍ ഭാരതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതി കോണ്‍ഗ്രസ് നടപ്പാക്കുമെന്നാണ് ഭൂപേഷ് സര്‍ക്കാര്‍ പറയുന്നത്.

സിബിഐക്ക് അനുമതിയില്ല

സിബിഐക്ക് അനുമതിയില്ല

ആയുഷ്മാന്‍ ഭാരത് ചത്തീസ്ഗഡില്‍ വേണ്ടെന്ന് വെക്കുക മാത്രമല്ല കോണ്‍ഗ്രസ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് മൂക്കുകയറിടുകയും ചെയ്തു. ചത്തീസ്ഗഡിലെ കേസുകളില്‍ സിബിഐക്ക് വേഗത്തില്‍ ഇടപെടാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇടപെടാന്‍ സാധിക്കൂ.

ഇങ്ങനെ സാധിക്കുമോ

ഇങ്ങനെ സാധിക്കുമോ

സംസ്ഥാനങ്ങളിലെ കേസുകളില്‍ സിബിഐക്ക് ഇടപെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. മിക്ക സംസ്ഥാനങ്ങളിലും ഈ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാനം അനുമതി എടുത്തുകളയും. ഈ സാഹചര്യമാണ് ഇപ്പോള്‍ ചത്തീസ്ഗഡിലുള്ളത്.

മറ്റു രണ്ടു സംസ്ഥാനങ്ങളിലും

മറ്റു രണ്ടു സംസ്ഥാനങ്ങളിലും

ചത്തീസ്ഗഡില്‍ മാത്രമല്ല, ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശ്, മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അനുമതി എടുത്തുകളഞ്ഞിട്ടുണ്ട്. സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് കത്തയക്കുകയാണ് ചെയ്യുക. മൂന്ന് സംസ്ഥാനങ്ങളും കത്തയച്ചിട്ടുണ്ട്.

മോദിയുടെ വിഷയം

മോദിയുടെ വിഷയം

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗമാകാത്തതും സിബിഐയ്ക്ക് മൂക്കുകയറിട്ടതുമാണ് ചത്തീസ്ഗിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ പ്രധാന വിഷയമാക്കിയത്. അന്വേഷണത്തെ കോണ്‍ഗ്രസ് ഭയക്കുന്നുവെന്ന് മോദി പറഞ്ഞു. അഴിമതിക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാവല്‍ക്കാരന്‍ ശക്തന്‍

കാവല്‍ക്കാരന്‍ ശക്തന്‍

പല പാര്‍ട്ടിയിലെയും മിക്ക നേതാക്കളും ജാമ്യത്തില്‍ ഇറങ്ങിയാണ് ജീവിക്കുന്നതെന്ന് മോദി കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് പറഞ്ഞു. കള്ളന്‍മാര്‍ ജാഗ്രതയോടെ ഇരുന്നോളൂ. അവരുടെ എല്ലാ രഹസ്യങ്ങളും പുറത്തുവരും. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ശക്തനാണ്. അഴിമതികള്‍ മൂടിവെക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

ജാമ്യത്തിലിറങ്ങിയ നേതാക്കള്‍

ജാമ്യത്തിലിറങ്ങിയ നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതികളിലുണ്ട്. പലരും ജാമ്യത്തില്‍ ഇറങ്ങിയവരാണ്. ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. നികുതി വെട്ടിച്ചതാണ് ചില കേസുകള്‍. അനധികൃത സ്വത്തുമായി ബന്ധപ്പെട്ടതാണ് മറ്റുചില കേസുകളെന്നും മോദി പറഞ്ഞു.

വിദേശത്തുള്ളവരെ ഉടനെത്തിക്കും

വിദേശത്തുള്ളവരെ ഉടനെത്തിക്കും

ബ്രിട്ടനിലെ അനധികൃത സ്വത്ത്, കള്ളപ്പണം വെളുപ്പിക്കള്‍ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ രഹസ്യങ്ങളും പുറത്തുവരാന്‍ പോകുകയാണെന്ന് മോദി പറഞ്ഞു. ഇത്തരക്കാരുടെ വിദേശത്തുള്ള മാമമാരെയും ചാച്ചമാരെയും ഇന്ത്യയിലെത്തിക്കുമെന്നും മോദി പറഞ്ഞു.

 ശത്രു മോദി മാത്രം

ശത്രു മോദി മാത്രം

മോദിയെ ആണ് പ്രതിപക്ഷം ശത്രുവായി കാണുന്നത്. മോദിയെ എങ്ങനെ ക്രൂശിക്കാം എന്നാണ് അവര്‍ ആലോചിക്കുന്നത്. രാജ്യത്തിന് വേണ്ടി ഒരു നയം അവര്‍ക്കില്ല. രാവും പകലും മോദിയെ കുറിച്ച് അവര്‍ പറയുന്നു. അഴിമതി നടത്തലും അഴിമതിക്കാരെ സംരക്ഷിക്കലുമാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ നോക്കിയിരിക്കില്ലെന്നും മോദി പറഞ്ഞു.

English summary
Chowkidar alert, all parivar secrets will be out: PM Modi on Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X