കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗക്കീദാര്‍ പരാമർശത്തിൽ സുപ്രീം കോടതിയിൽ മാപ്പുമായി രാഹുൽ ഗാന്ധി! തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ മാപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊള്ളക്കാരനാണ് എന്ന് സുപ്രീം കോടതി കണ്ടെത്തി എന്ന പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധി ഖേദപ്രകടനം നടത്തിയത്. റാഫേല്‍ കേസിലെ ഉത്തരവിന് ശേഷമാണ് കാവല്‍ക്കാരന്‍ കളളനാണ് എന്ന് സുപ്രീം കോടതിക്ക് മനസ്സിലായി എന്ന പ്രസ്താവന രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്.

കൂട്ടിയും കിഴിച്ചും കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ കൈകൾക്ക് കരുത്ത് പകരാൻ 13 സീറ്റുറപ്പ്!കൂട്ടിയും കിഴിച്ചും കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ കൈകൾക്ക് കരുത്ത് പകരാൻ 13 സീറ്റുറപ്പ്!

ഇതേത്തുടര്‍ന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. തന്റെ പ്രതികരണം തിരഞ്ഞെടുപ്പില്‍ ചൂടില്‍ സംഭവിച്ച് പോയതാണ് എന്നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. തന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗപ്പെടുത്തിയതാണെന്നും രാഹുല്‍ വ്യക്തമാക്കി.

congress

റാഫേല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ദ ഹിന്ദു അടക്കമുളള മാധ്യമങ്ങള്‍ പുറത്ത് വിട്ട രേഖകള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് സുപ്രീം കോടതിയും സമ്മതിച്ചതായി രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. വിധി പൂര്‍ണമായും കാണാതെ മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം എന്നും രാഹുല്‍ ഗാന്ധി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിജെപി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുചിതമായിപ്പോയി എന്നും പ്രധാനമന്ത്രി കളളനാണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നടപടിയെ രാഹുല്‍ ഗാന്ധി മനപ്പൂര്‍വ്വം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത് എന്ന് ബിജെപി വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ മറുപടി സത്യവാങ്മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും. അതിന് ശേഷമാവും കേസില്‍ തീരുമാനമെടുക്കുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Chowkidar Chor hai jibe: Rahul Gandhi expresses regret in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X