Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ വഴിയേ പ്രിയങ്ക ഗാന്ധിയും, കാവൽക്കാരന് നേരെ രൂക്ഷമായ ആക്രമണം

ദില്ലി: രാഹുല്‍ ഗാന്ധിയുടെ വഴിയേ കാവല്‍ക്കാരനെ ചൂണ്ടി ബിജെപിയെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. രാഹുല്‍ നരേന്ദ്ര മോദിയെ കടാന്നാക്രമിക്കുമ്പോള്‍ പ്രിയങ്ക ലക്ഷ്യം വെച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ്. ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് വന്‍ തുക കുടിശ്ശിക നല്‍കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടി രൂപ കുടിശ്ശികയായി സര്‍ക്കാര്‍ നല്‍കാനുളള വിവരം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് യോഗി സര്‍ക്കാരിനെ പ്രിയങ്ക കടന്നാക്രമിച്ചിരിക്കുന്നത്.

bjp

സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ രാവും പകലും അധ്വാനിക്കുന്നവരാണ്. പക്ഷേ അവരുടെ കുടിശിക തീര്‍ത്ത് നല്‍കുക എന്ന ഉത്തരവാദിത്തം പോലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. 10,000 കോടി രൂപ കുടിശ്ശിക വരുമ്പോള്‍ കരിമ്പ് കര്‍ഷകര്‍ എത്ര വലിയ ദുരിതമാകും അനുഭവിക്കുന്നുണ്ടാവുക എന്നും ്പ്രിയങ്ക ചോദിച്ചു.

ഈ പാവപ്പെട്ട കര്‍ഷകരുടെ കൃഷിയും ചികിത്സയും അവരുടെ മക്കളുടെ വിദ്യാഭ്യാസവും അടക്കമുളള കാര്യങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ടാവും എന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് എന്നും ദരിദ്രന് വേണ്ടിയല്ലെന്നും പ്രിയങ്ക തുറന്നടിച്ചു. ഉത്തര്‍ പ്രദേശ് അടുത്ത നിയമസഭാ തിരഞ്ഞെടുക്കാനാണ് പ്രിയങ്കയെ രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് രാഹുല്‍ നല്‍കിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+