യേശു ദൈവപുത്രനല്ലെന്ന് തസ്ലീമ നസ്‌റിന്‍, മറിയത്തെ കുറിച്ചും പറഞ്ഞു എന്താണെന്നോ?
ദില്ലി: എഴുത്തിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ പുതിയ പ്രസ്താവനയുമായി രംഗത്ത്. യേശുക്രിസ്തു ദൈവപുത്രനല്ലെന്നാണ് എഴുത്തുകാരി തന്റെ ട്വിറ്ററിലൂടെ വ്യക്തമമാക്കിയത്. യേശുവിന്റെ മാതാവ് കന്യകയല്ലെന്നും തസ്ലീമ ട്വീറ്റ് ചെയ്തു.
ക്രിസ്തുമസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യത്തിന് മറുപടിയായാണ് എഴുത്തുകാരി ട്വീറ്റ് ചെയ്തത്. നുണകള്‍ പറഞ്ഞ് തനിക്ക് ക്രിസ്തുമസ് ആഘോഷിക്കാനാവില്ലെന്നും തസ്ലീമ വ്യക്തമാക്കി.

എന്നാല്‍ എല്ലാവര്‍ക്കും മതാചാരങ്ങള്‍ നടത്താനുള്ള അവകാശത്തില്‍ താന്‍ വിശ്വസിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് തസ്ലീമയ്ക്ക് അഭിനന്ദനവുമായി ഒരുകൂട്ടം പേര്‍ എത്തി. എന്നാല്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications