കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്!

Google Oneindia Malayalam News

ദില്ലി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് കുരുക്കില്‍. കേസിലെ വിവാദ മധ്യസ്ഥന്‍ ക്രിസ്ത്യന്‍ മിഷേല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പേര് പരാമര്‍ശിച്ചിരിക്കുകയാണ്. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷേല്‍ ഇറ്റാലിയന്‍ യുവതിയുടെ മകനെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇയാള്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ളയാളാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇത് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കുന്നതാരണ്. അതേസമയം ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

1

അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്ടര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണി മിഷേലിനെതിരായ കുറ്റം. അതേസമയം ഇടപാടില്‍ പറയുന്ന ആര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയെ കണ്ടെത്തുകയാണ് ഇനി ലക്ഷ്യമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ഇയാള്‍ മിഷേലിനെയും മറ്റ് ഇടപാടുകാരെയും ബന്ധിപ്പിക്കുന്ന വ്യക്തിയാണ്. മിഷേലിനെയും മറ്റ് ഇടനിലക്കാരെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് എന്‍ഫോഴ്‌സ്്‌മെന്റ്. സര്‍ക്കാരിന് 2666 കോടി രൂപയുടെ നഷ്ടമാണ് ഇടപാടിലൂടെ ഉണ്ടായതെന്ന് സിബിഐ പറയുന്നു. എന്നാല്‍ തനിക്ക് 225 കോടി മാത്രമാണ് ലഭിച്ചതെന്ന് ക്രിസ്റ്റിയന്‍ മിഷേല്‍ പറഞ്ഞിരുന്നു.

ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം.... തദ്ദേശതിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് 157 സീറ്റ്!!ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം.... തദ്ദേശതിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് 157 സീറ്റ്!!

വനിതാ മതിലിനെ വീണ്ടും പിന്തുണച്ച് ബിഡിജെഎസ്..... വര്‍ഗീയ മതിലല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിവനിതാ മതിലിനെ വീണ്ടും പിന്തുണച്ച് ബിഡിജെഎസ്..... വര്‍ഗീയ മതിലല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

English summary
christian michel named sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X