ബാബാ രാംദേവ് ക്രിസ്തുമത വികാരം വ്രണപ്പെടുത്തി!!! പ്രതിഷേധം ഇങ്ങനെ
ഭോപ്പാല്‍: യോഗാ ഗുരു ബാബാ രാംദേവിനെതിരെ ക്രിസ്ത്യു മതവിശ്വാസികള്‍ രംഗത്ത്. രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യമാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. വിദേശ ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങളുടെ പരസ്യമാണ് മതവികാരത്തെ വൃണപ്പെടത്തിയിട്ടുള്ളത്.
ആയുര്‍വ്വേദ മരുന്നുകള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പതഞ്ജലിക്ക് കീഴില്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍. കാലിത്തീറ്റ, ക്ഷീരോല്‍പ്പന്നങ്ങള്‍, ഖാദി വസ്ത്ര വിപണനം എന്നീ മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന പതഞ്ജലിയുടെ പരസ്യമാണ് ഒടുവില്‍ വിവാദത്തിലേക്ക് നയിച്ചിട്ടുള്ളത്. ഭോപ്പാലിലെ ക്രിസ്തു സംഘടനയാണ് പരസ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാം ദേവിനെ സമീപിച്ചിട്ടുള്ളത്.

ക്രിസ്ത്യാനികള്‍ രാംദേവിനെതിരെ
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉപയോഗിച്ചിട്ടുള്ള ക്രിസ്തീയ ചിഹ്നമായ കുരിശ് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ക്രിസ്തുമതവിശ്വാസികളുടെ വാദം.

ക്രിസ്തീയ വികാരങ്ങളെ മുറിപ്പെടുത്തുന്നത്
വിദേശ ഉല്‍പ്പന്നങ്ങളുടെ ടിവി പരസ്യങ്ങളില്‍ കുരിശ് ഉപയോഗിക്കുന്നത് ക്രിസ്തീയ വികാരത്തെ മുറിപ്പെടുത്തുന്നതാണ് എന്നും ഈ വിഭാഗം വാദിക്കുന്നു. ക്രിസ്തീയതയെ പരസ്യത്തിനുപയോഗിക്കുന്നത് ആക്ഷേപാര്‍ഹവും അനുചിതവുമാണെന്നും സംഘം വാദിക്കുന്നു.

കത്തെഴുതി
യേശുവിന്റെ ചിഹ്നമായ കുരിശ് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ക്രിസ്തീയ സംഘടനയായ സര്‍വ്വ ഇശൈ മഹാസഭ രംഗത്തെത്തിയിട്ടുണ്ട്. രാം ദേവിന് ഇത് കാണിച്ച് സംഘടന കത്തെഴുതിയിട്ടുണ്ട്.

നിയമനടപടി
ബാബാ രാംദേവ്, ആചാര്യ ബാല്‍ കിഷന്‍ എന്നിവരോട് പരസ്യം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട സംഘടന അല്ലാത്ത പക്ഷം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രചരണം ആരംഭിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കുന്നു.

നിയമനടപടി
ബാബാ രാംദേവ്, ആചാര്യ ബാല്‍ കിഷന്‍ എന്നിവരോട് പരസ്യം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട സംഘടന അല്ലാത്ത പക്ഷം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രചരണം ആരംഭിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കുന്നു.












Click it and Unblock the Notifications