കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

  • By Aami Madhu
Google Oneindia Malayalam News

അഹമ്മദാബാദ്; കൊവിഡിൽ തട്ടി കനത്ത വിമർശനമാണ് ഗുജറാത്ത് സർക്കാർ നേരിടുന്നത്. ഇതുവരെ ഏഴായിരത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗവ്യാപനത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം.

സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസുംസിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

അതിനിടെ ബിജെപി നേത്വത്തിനും സർക്കാരിനും വീണ്ടും നാണക്കേടായിരിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ് ഹൈക്കോടതി. മന്ത്രി ഭൂപേന്ദ്ര ചുദസാമയുടെ തെരഞ്ഞെടുപ്പാണ്റ ദ്ദാക്കിയിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചത് മുതിർന്ന ബിജെപി നേതാവായ ഭൂപേന്ദ്ര സിംഗ് ചുദസാമയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്. രൂപാണി സർക്കാരിലെ നിയമ -വിദ്യാഭ്യസ മന്ത്രിയാണ് ഭൂപേന്ദ്ര സിംഗ് ചുദസാമ. ജസ്റ്റിസ് പരേഷ് ഉപാധ്യായ വിധി പ്രസ്താവിച്ചത്.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡാണ് ചുദസാമയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2017 ൽ ധോല്‍ക്ക നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ചുദസാമ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂപേന്ദ്രസിനോട് 327 വോട്ടിനാണ് അശ്വിൻ റാത്തോഡ് പരാജയപ്പെട്ടത്.

 വോട്ടെണ്ണിയില്ലെന്ന്

വോട്ടെണ്ണിയില്ലെന്ന്

അഴിമതിയിലൂടെയാണ് ചുദസാമ വിജയിച്ചതെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ റാത്തോ‍ഡ് കോടതിയെ സമീപിച്ചത്. 429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസർ ധവൽ ജാനി നിയമവിരുദ്ധമായി നിരസിച്ചെന്നും ഇവിഎമ്മിലെ 29 വോട്ടുകൾ ഉദ്യോഗസ്ഥർ എണ്ണിയില്ലെന്നും ഹരജിയില്‍ റാത്തോഡ് ചൂണ്ടിക്കാട്ടി.

 29 വോട്ടുകളുടെ വ്യത്യാസം

29 വോട്ടുകളുടെ വ്യത്യാസം

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 1,59,946 ആണെന്നും എന്നാൽ അന്തിമ ഫലത്തിന് ശേഷം ശേഷം പുറത്തുവിട്ട കണക്കിൽ 1,59,917 വോട്ടുകള്‍ എന്നുമാണ് റിട്ടേണിങ് ഓഫീസര്‍ രേഖപ്പെടുത്തിയത്.ഇവ തമ്മില്‍ 29 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നാണ് റാത്തോഡ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ചുദസാമയുടെ ഹർജി തള്ളി

ചുദസാമയുടെ ഹർജി തള്ളി

എന്നാൽ ഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചുദസാമ കോടതിയെ സമീപിച്ചു. അതേസമയം ഹർജിയിൽ വിചാരണ ആവശ്യമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഉപാധ്യായ ചുദസാമയുടെ ഹർജി തള്ളി. വോട്ടെണ്ണൽ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.

 20 ഓളം ഹർജികൾ

20 ഓളം ഹർജികൾ

അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന അശ്വിൻ റാത്തോഡിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതിനിടെ നേരിയ ഭൂരിപക്ഷത്തിൽ മാത്രം സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്.

ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കംബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം

ഒരിഞ്ച് പിന്നോട്ടില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും; മുട്ടന്‍ പോര്;വീഴ്ച്ചകള്‍ അക്കമിട്ട് ബിജെപിഒരിഞ്ച് പിന്നോട്ടില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും; മുട്ടന്‍ പോര്;വീഴ്ച്ചകള്‍ അക്കമിട്ട് ബിജെപി

English summary
Chudasama's election invalid; declares gujarat high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X