മംഗളൂരുവില്‍ സെന്റ് ജോസഫ്‌സ് പള്ളിക്ക് നേരെ അഞ്ജാതരുടെ ആക്രമണം
മംഗളൂരു :മംഗളൂരു ദെര്‍ലക്കട്ടയിലെ സെന്റ് ജോസഫ്‌സ് പള്ളിക്ക് നേരെ അഞ്ജാതരുടെ ആക്രമണം. ഉണ്ണിമിശിഹായുടെ തിരുസ്വരൂപം വച്ചിരുന്ന കൂട് കല്ലെറിഞ്ഞു തകര്‍ത്തു.
ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. കൊനാജെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രാത്രി രണ്ടു പേര്‍ പള്ളിക്കു മുന്നില്‍ ഇരിക്കുന്നത് കണ്ടതായി സ്‌കൂള്‍ വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവാണെന്നും സമീപവാസികള്‍ പറഞ്ഞു. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭീതിയുമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications