പള്ളിപൊളിച്ച് ഹനുമാന്‍ പ്രതിമ സ്ഥാപിച്ചു
ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളി അക്രമികള്‍ തകര്‍ത്തു.സംഭവത്തിനു പിന്നില്‍ ചില പ്രദേശവാസികളാണെന്നാണ് പ്രാഥമിക നിഗമനം.
പൊളിച്ച പള്ളിയില്‍ ഇവര്‍ ഹനുമാന്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പള്ളിയിലെ കുരിശ് പിഴുതെറിഞ്ഞതിനു ശേഷം അക്രമികള്‍ ആ സ്ഥാനത്ത് ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. വീടുകള്‍ നിര്‍മ്മിക്കുന്നതിനു മാറ്റിയിട്ട സ്ഥല്ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് കഴിഞ്ഞ ദിവസം ഗ്രാമത്തലവന്‍ ആവകാശവാദം ഉന്നയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പള്ളി തകര്‍ത്തതിനെതിരെ ഫാദര്‍ സുഭാഷ് ചന്ദിന്റെ പരാതിയെ തുടര്‍ന്ന് 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ആരാധനാ സ്ഥലത്ത് അതിക്രമിച്ചു കടന്നതിനും ദേവാലയം തകര്‍ത്തതിനുമാണ് കേസുകള്‍. പതികളെ അറസ്റ്റ് ചെയ്യത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് ഹിസാര്‍ റേഞ്ച് ഡി.ജി.പി സൗരഭ് സിങ് അറിയിച്ചു. ബജരംഗ്ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications