Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കേസ് പ്രതിയെ ഉമ്മവെച്ച എസ്ഐയെ സ്ഥലംമാറ്റി

കാണ്‍പൂര്‍: കൊലക്കേസിലെ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ ഉമ്മ വെക്കുന്ന ചിത്രം വിവാദമാകുന്നു. ജ്യോതി ദസാനി കൊലപാതക കേസിലെ പ്രധാന പ്രതിയായ ഭര്‍ത്താവ് പിയൂഷ് ശ്യാം ദസാനിയെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാര്‍ നായക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് നെറ്റിയില്‍ ഉമ്മ വെച്ചത്. സ്വകാര്യ ടി വി ചാനലിന്റെ ക്യാമറയിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സ്‌നേഹപ്രകടനം കുടുങ്ങിയത്.

കോടതി ഉത്തരവ് പ്രകാരം പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയോടാണ് കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആലിംഗനം ചെയ്ത് സ്‌നേഹപ്രകടനം നടത്തിയത്. ജൂലൈ 28 തിങ്കളാഴ്ചയാണ് ജ്യോതിയുടെ മൃതദേഹം മുറിവേറ്റ പാടുകളോടെ പിയൂഷ് ശ്യാം ദസാനിയുടെ കാറില്‍ നിന്നും കിട്ടിയത്. ഡ്രൈവറുടെ സഹായത്തോടെ താനാണ് ജ്യോതിയെ കൊലപ്പെടുത്തിയത് എന്ന് പിയൂഷ് ശ്യാം ദസാനി പോലീസിനോട് സമ്മതിച്ചിരുന്നു.

uttar-pradesh

മറ്റൊരു സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്നും ഇതിന് വേണ്ടിയാണ് ഭാര്യയെ കൊന്നതെന്നുമാണ് പിയൂഷ് ശ്യാം ദസാനി പോലീസിന് മൊഴി നല്‍കിയത്. ദസാനിയുടെ ഡ്രൈവറും കൂട്ടുകാരിയും പിന്നീട് പോലീസ് പിടിയിലായിരുന്നു. ജൂലൈ 27 ന് രാത്രി ഭാര്യയും താനും കാറില്‍ വരുമ്പോള്‍ ഒരു പറ്റം യുവാക്കള്‍ ബൈക്കിലെത്തി തന്നെ ആക്രമിക്കുകയും ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് ദസാനി ആദ്യം പോലീസിനോട് പറഞ്ഞത്.

ദസാനിയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്ഥലത്തെ പ്രമുഖ വ്യവസായ കുടുംബത്തിലെ അംഗമാണ് പിയൂഷ് ശ്യാം ദസാനി. ഇനി ഇതുപോലെ തെറ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറഞ്ഞപ്പോഴാണ് പിയൂഷ് ശ്യാം ദസാനിയെ രാകേഷ് കുമാര്‍ നായക് കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചത്. കാണ്‍പൂരിലെ സ്വരൂപ് നഗര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. വിവാദമായതോടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാര്‍ നായകിനെ സ്ഥലം മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+