കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധിയുടെ മരണം അമേരിക്ക നേരത്തെ അറിഞ്ഞു? റിപോര്‍ട്ടും തയ്യാറാക്കി; ഞെട്ടിക്കുന്ന വിവരങ്ങള്‍!

വിവരാവകാശ നിയമപ്രകാരമാണ് സിഐഎ ഈ റിപോര്‍ട്ട് പുറത്ത് വിട്ടത്. റിപോര്‍ട്ടിന്റെ പല ഭാഗങ്ങളും സിഐഎ മനപ്പൂര്‍വം നശിപ്പിച്ചതാവുമെന്നും സംശയമുണ്ട്.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെടുമെന്ന് അമേരിക്ക നേരത്തെ അറിഞ്ഞിരുന്നോ? അറിഞ്ഞിരുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇതുസംബന്ധിച്ച് അമേരിക്കന്‍ ചാര സംഘടന സിഐഎ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു.

കഴിഞ്ഞദിവസം സിഐഎ പുറത്തുവിട്ട പഴയ രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാവുന്നത്. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തമിഴ്പുലികള്‍ നടത്തിയ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതിനും അഞ്ച് വര്‍ഷം മുമ്പ് 1986ല്‍ രാജീവ് ഗാന്ധിയുടെ മരണം സംബന്ധിച്ച് സിഐഎ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു.

23 പേജുള്ള റിപോര്‍ട്ട്

23 പേജുള്ള റിപോര്‍ട്ടാണ് സിഐഎ ഇതുസംബന്ധിച്ച് തയ്യാറാക്കിയിരുന്നത്. ഇന്ത്യ രാജീവിന് ശേഷം...എന്നാണ് തലക്കെട്ട്. റിപോര്‍ട്ടിന്റെ പല ഭാഗങ്ങളും കേടുവന്നിട്ടുണ്ട്. തലക്കെട്ട് പൂര്‍ണമായും എന്താണെന്ന് വ്യക്തമല്ല.

രാജീവ് കാലാവധി പൂര്‍ത്തിയാക്കില്ല

1986 ജനുവരിയിലാണ് രാജീവിന്റെ മരണം സംബന്ധിച്ച് സിഐഎക്ക് വിവരം ലഭിച്ചത്. റിപോര്‍ട്ടിന്റെ ആദ്യ വാക്യത്തിന് കേട് സംഭവിച്ചിട്ടില്ല. അതിങ്ങനെയാണ്: പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത് സമീപ ഭാവിയില്‍ സംഭവിച്ചേക്കാം.

രാഷ്ട്രീയം മാറും

മുഖ്യവിധികള്‍ എന്നാണ് റിപോര്‍ട്ടിന്റെ ആദ്യഖണ്ഡികയുടെ തലക്കെട്ട്. നിലവിലെ ആഭ്യന്തര അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ നേതൃത്വങ്ങളില്‍ പെട്ടെന്ന് മാറ്റത്തിന് സാധ്യതയുണ്ടെന്ന് പറയുന്ന റിപോര്‍ട്ട് ഇന്ത്യയുടെ അമേരിക്കയുമായും റഷ്യയുമായും മേഖലയിലെ മറ്റു രാജ്യങ്ങളുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന സംഭവങ്ങള്‍ക്കും സാധ്യത പറയുന്നു.

വര്‍ഗീയ കലാപത്തിന് സാധ്യത

ചില തീവ്രസംഘടനകളില്‍ നിന്ന് രാജീവ് ഗാന്ധിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അത് കൊലപാതകത്തിലേക്ക് നയിക്കാമെന്നും റിപോര്‍ട്ടിലുണ്ട്. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ വന്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ട്. ഉത്തരേന്ത്യയില്‍ സൈന്യത്തെ നിയോഗിച്ചാല്‍ വരെ നിയന്ത്രിക്കാന്‍ പറ്റാത്ത കലാപത്തിനാണ് സാധ്യത....(ബാക്കി ഭാഗങ്ങള്‍ നശിച്ചിരിക്കുന്നു)

പിന്‍ഗാമി വളരെ ശരി

സിഖ്, കശ്മീരി സംഘടനകളെ കുറിച്ചും റിപോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല. രാജീവ് ഗാന്ധിയുടെ പിന്‍ഗാമിയാവാന്‍ സാധ്യത പി വി നരസിംഹ റാവുവും വി പി സിങുമാണെന്നും റിപോര്‍ട്ട് പറയുന്നു. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം നരസിംഹ റാവുവാണ് പിന്‍ഗാമിയായെത്തിയത്.

സിഖുകാര്‍, കശ്മീരി, മതഭ്രാന്തനായ ഹിന്ദു

സിഖ് തീവ്രസംഘങ്ങള്‍, കശ്മീരി മുസ്ലിംകള്‍, മതഭ്രാന്തനായ ഹിന്ദു എന്നിവരാണ് രാജീവിനെ വധിക്കാന്‍ സാധ്യതയെന്നാണ് റിപോര്‍ട്ടിലുള്ളത്. എന്നാല്‍ റിപോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ നശിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ശ്രീലങ്കയിലെ തമിഴ് പുലികളുണ്ടാവുമോ എന്ന് റിപോര്‍ട്ട് പരാമര്‍ശിക്കുന്നില്ല, റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചാലേ അക്കാര്യം പറയാനാവൂ.

 ശ്രീലങ്കയിലെ കാര്യങ്ങളും

എന്നാല്‍ ശ്രീലങ്കയിലെ സിംഹള ഭൂരിപക്ഷമുള്ള സര്‍ക്കാരും തമിഴരും തമ്മിലുള്ള പ്രശ്‌നത്തില്‍ രാജീവ് ഗാന്ധി മധ്യസ്ഥത വഹിക്കുന്നത് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രസംഘങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ കാര്യങ്ങളും രാജീവിന്റെ വധത്തിന് കാരണമായേക്കാമെന്നും സൂചനയുണ്ട്. സാധാരണ മരണമായേക്കാമെന്നും അല്ലെങ്കില്‍ അപകടമായേക്കാമെന്നും റിപോര്‍ട്ട് പറയുന്നു.

രാജിവയ്ക്കാത്ത രാജീവ്

രാഷ്ട്രീയ പ്രതിസന്ധി മൂലം രാജീവ് രാജിവയ്ക്കില്ലെന്നാണ് സിഐഎയുടെ നിഗമനം. പ്രധാനമന്ത്രി പദം ഒഴിഞ്ഞാലും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാജീവ് കരുതിയിട്ടുണ്ടാവുമെന്നാണ് സിഐഎ പറയുന്നത്. രാജീവ് ഇല്ലാതാവുന്നതോടെ അമേരിക്കയുടെ താല്‍പര്യം നശിക്കുമെന്നും റിപോര്‍ട്ടിലുണ്ട്.

അമേരിക്കയുടെ താല്‍പര്യത്തിന് തിരിച്ചടി

രാജീവിന് ശേഷമുണ്ടാവുന്ന രാഷ്ട്രീയ മാറ്റം അമേരിക്കക്ക് തിരിച്ചടിയായേക്കാം. ചിലപ്പോള്‍ സൈനിക അട്ടിമറിക്ക് വരെ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് സിഐഎ ഈ റിപോര്‍ട്ട് പുറത്ത് വിട്ടത്. റിപോര്‍ട്ടിന്റെ പല ഭാഗങ്ങളും സിഐഎ മനപ്പൂര്‍വം നശിപ്പിച്ചതാവുമെന്നും സംശയമുണ്ട്.

English summary
Five years before Rajiv Gandhi was killed in 1991, the US Central Intelligence Agency had prepared a very detailed and thorough "brief" on what would happen if he is assassinated or makes an "abrupt departure" from the Indian political scene. A 23-page report, titled "India After Rajiv ..." was put out as early as in March 1986 for comments from other senior CIA officials. The "sanitised" report was declassified recently by the Central Intelligence Agency (CIA).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X