കുട്ടിക്കടത്ത് ബിസ്കറ്റ് പെട്ടിയിലടച്ച് ,അറസ്റ്റിലായവരില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍
ശ്രീ കൃഷ്ണ നഴ്സിംഗ് ഹോമിന്റെ ഉടമ പാര്‍ത്ഥ ചാറ്റര്‍ജിയാണ് സിഐഡികളുടെ പിടിയിലായത്
കൊല്‍ക്കത്ത: കുട്ടികളെ ബിസ്കറ്റ് പെട്ടിയിലടച്ച് കടത്തിയ സംഭവത്തില്‍ 13മത്തെ ആളും അറസ്റ്റിലായി. നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിനെ പിടിയകൂടുന്നതിനായി പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട 13ാമത്തെയാളുടെ അറസ്റ്റ്. ശ്രീ കൃഷ്ണ നഴ്സിംഗ് ഹോമിന്റെ ഉടമ പാര്‍ത്ഥ ചാറ്റര്‍ജിയാണ് സിഐഡികളുടെ പിടിയിലായത്. നഴ്സിംഗ് ഹോമിന്റെ മറവില്‍ ഇയാള്‍ കുട്ടികളെ കടത്തുന്ന റാക്കറ്റ് നടത്തിവരികയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കുട്ടിക്കടത്ത് റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന എന്‍ജിഒയില്‍ പ്രവര്ത്തിച്ചിരുന്നവരുള്പ്പെടെ 13 പേരാണ് ഇതിനകം അറസ്റ്റിലായത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള സെക്ഷന്‍ 369 ചുമത്തിയാണ് 13 പ്രതികളെയും അഫസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ സെക്ഷന്‍ 370, സെക്ഷന്‍ 120ബി, സിആര്‍പിസിയിലെ 34ാം വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

നഴ്സിംഗ് ഹോമില്‍ വച്ച് ജനിയ്ക്കുന്ന കുട്ടികള്‍ മരിച്ചെന്ന് വിധിയെഴുതുന്ന ഡോക്ടര്‍മാര്‍ കുട്ടികളുടെ മൃതദേഹം രക്ഷിതാക്കള്‍ക്ക് കൈമാറാറില്ല. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം നല്കി മാതാപിതാക്കളെ പറ്റിച്ചാണ് കുട്ടികളെ കടത്തുന്ന റാക്കറ്റ് നടത്തിവന്നിരുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് എന്‍ജിഒ വഴിയാണ് റാക്കറ്റ് കുട്ടികളെ വില്‍പ്പന നടത്തിവന്നിരുന്നത്. ഇരുണ്ട നിറമുള്ള കുട്ടികളെ ഒരു ലക്ഷം രൂപയ്ക്കും വെളുത്ത കുട്ടികളെ 1.5 ലക്ഷം രൂപയ്ക്കുമാണ് വില്‍പ്പന നടത്തിവന്നിരുന്നത്. കൊല്‍ക്കത്തയിലെ നഴ്സിംഗ് ഹോമിന്റെ മറവില്‍ മൂന്ന് വര്‍ഷമായി ഈ റാക്കറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സിഐഡി സംഘം കണ്ടെത്തിയിരുന്നു.
കൊല്‍ക്കത്തയിലെ പ്രമുഖ നഴ്സിംഗ് ഹോമുകളും ഈ റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചുവരികയാണ്. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ജിഒകളുടെ മറവില്‍ ഈ സംഘം കുട്ടികളെ വില്‍പ്പന നടത്തിവരുന്നുണ്ട്. കൊല്‍ക്കത്തയിലെ 24 പര്ഘാനകളില് സിഐഡികള്‍ നടത്തിവന്നിരുന്ന റെയ്ഡിനിടെയാണ് റാക്കറ്റിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ബിസ്കറ്റ് പെട്ടിയിലടച്ച നിലയിലായിരുന്നു കുട്ടികളെ കണ്ടെടുത്തത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications