കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത് ബിസ്‌കറ്റ് പെട്ടിയിലടച്ച് ,അറസ്റ്റിലായവരില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

ശ്രീ കൃഷ്ണ നഴ്‌സിംഗ് ഹോമിന്റെ ഉടമ പാര്‍ത്ഥ ചാറ്റര്‍ജിയാണ് സിഐഡികളുടെ പിടിയിലായത്

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: കുട്ടികളെ ബിസ്‌കറ്റ് പെട്ടിയിലടച്ച് കടത്തിയ സംഭവത്തില്‍ 13മത്തെ ആളും അറസ്റ്റിലായി. നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിനെ പിടിയകൂടുന്നതിനായി പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട 13ാമത്തെയാളുടെ അറസ്റ്റ്. ശ്രീ കൃഷ്ണ നഴ്‌സിംഗ് ഹോമിന്റെ ഉടമ പാര്‍ത്ഥ ചാറ്റര്‍ജിയാണ് സിഐഡികളുടെ പിടിയിലായത്. നഴ്‌സിംഗ് ഹോമിന്റെ മറവില്‍ ഇയാള്‍ കുട്ടികളെ കടത്തുന്ന റാക്കറ്റ് നടത്തിവരികയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കുട്ടിക്കടത്ത് റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന എന്‍ജിഒയില്‍ പ്രവര്‍ത്തിച്ചിരുന്നവരുള്‍പ്പെടെ 13 പേരാണ് ഇതിനകം അറസ്റ്റിലായത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള സെക്ഷന്‍ 369 ചുമത്തിയാണ് 13 പ്രതികളെയും അഫസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ സെക്ഷന്‍ 370, സെക്ഷന്‍ 120ബി, സിആര്‍പിസിയിലെ 34ാം വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

newborn

നഴ്‌സിംഗ് ഹോമില്‍ വച്ച് ജനിയ്ക്കുന്ന കുട്ടികള്‍ മരിച്ചെന്ന് വിധിയെഴുതുന്ന ഡോക്ടര്‍മാര്‍ കുട്ടികളുടെ മൃതദേഹം രക്ഷിതാക്കള്‍ക്ക് കൈമാറാറില്ല. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കി മാതാപിതാക്കളെ പറ്റിച്ചാണ് കുട്ടികളെ കടത്തുന്ന റാക്കറ്റ് നടത്തിവന്നിരുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് എന്‍ജിഒ വഴിയാണ് റാക്കറ്റ് കുട്ടികളെ വില്‍പ്പന നടത്തിവന്നിരുന്നത്. ഇരുണ്ട നിറമുള്ള കുട്ടികളെ ഒരു ലക്ഷം രൂപയ്ക്കും വെളുത്ത കുട്ടികളെ 1.5 ലക്ഷം രൂപയ്ക്കുമാണ് വില്‍പ്പന നടത്തിവന്നിരുന്നത്. കൊല്‍ക്കത്തയിലെ നഴ്‌സിംഗ് ഹോമിന്റെ മറവില്‍ മൂന്ന് വര്‍ഷമായി ഈ റാക്കറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സിഐഡി സംഘം കണ്ടെത്തിയിരുന്നു.

കൊല്‍ക്കത്തയിലെ പ്രമുഖ നഴ്‌സിംഗ് ഹോമുകളും ഈ റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചുവരികയാണ്. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ജിഒകളുടെ മറവില്‍ ഈ സംഘം കുട്ടികളെ വില്‍പ്പന നടത്തിവരുന്നുണ്ട്. കൊല്‍ക്കത്തയിലെ 24 പര്‍ഘാനകളില്‍ സിഐഡികള്‍ നടത്തിവന്നിരുന്ന റെയ്ഡിനിടെയാണ് റാക്കറ്റിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നത്. ബിസ്‌കറ്റ് പെട്ടിയിലടച്ച നിലയിലായിരുന്നു കുട്ടികളെ കണ്ടെടുത്തത്.

English summary
thirteen people have been arrested in India on suspicion of duping single women into selling their newborn babies and trafficking the infants inside biscuit containers to an adoption centre to be sold on to childless couples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X