കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർ‌ത്ഥി പ്രതിഷേധം; പൊട്ടിത്തെറിച്ച് അമല പോൾ, ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അനുരാഗ് കശ്യപ്!

Google Oneindia Malayalam News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായി മർദ്ദനം അവിച്ചുവിട്ട പോലീസിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി സിനിമ താരങ്ങൾ രംഗത്ത്. അമല പോൾ, ആഷിഖ് അബു, പാർവ്വതി, തന്ഡവി റാം, അനാർക്കലി, രജിഷ വിഷയൻ, സർജാനോ റഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, അനുരാഗ് കാശ്യപ് തുടങ്ങി സിനിമ മേഖലയിലുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവ്വകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

"ഇന്ത്യ തന്റെ തന്തയുടെ വകയല്ല" എന്ന് എഴുതിയ ചിത്രമാണ് ആഷിഖ് അബുവും അമല പോളും പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് താരങ്ങൾ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയംകൊണ്ട് ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പമെന്നാണ് പറഞ്ഞത്.

പോലീസിനെ ഓർത്ത് ലജ്ജിക്കുന്നു

പോലീസിനെ ഓർത്ത് ലജ്ജിക്കുന്നു


ദില്ലി പോലീസിനെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് സൻജാനോ ഖാലിദ് വ്യക്തമാക്കിയത്. നേരത്തെ വിമർശനവുമായി നടൻ സിദ്ധാർ‌ഥും രംഗത്തെത്തിയിരുന്നു. പൗരത്വ ഭഏദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പു നൽകികൊണ്ട് അമിത് ഷാ കൊൽ‌ക്കത്തയിൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് സിദ്ധാർഥ് രംഗത്തെത്തയിത്. അമിത് ഷാ ഹോം മോൺസ്റ്റർ എന്നാണ് സിദ്ധാർ‌ഥ് വിശേഷിപ്പിച്ചത്.

ദുര്യോധനനും ശകുനിയും

ദുര്യോധനനും ശകുനിയും

എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി സിദ്ധാർ‌ഥ് വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനമാണ് സിദ്ധാർഥ് നടത്തിയത്. ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാർഥ് തന്റെ ട്വിറ്ററിൽ കുറിച്ചു.

അനുരാഗ് കശ്യവും രംഗത്ത്

അനുരാഗ് കശ്യവും രംഗത്ത്

അനുരാഗ് കശ്യപും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നു. ഇത് കുറച്ച് അധികമായെ്നും, ഇനി നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ സർക്കാർ ഫാസിസ്റ്റാണെന്ന് വ്യക്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. വിദ്യാർത്ഥിളുടെ ശബ്ദത്തെ നിശബ്ദമാക്കാൻ എതിർ ശബ്ദം തന്നെ ദേഷ്യം പിടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്തുണയുമായി വൈസ് ചാന്‍സിലർ

പിന്തുണയുമായി വൈസ് ചാന്‍സിലർ

ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പൊലീസ് നടത്തിയ അക്രമത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്ത് എത്തിയിരുന്നു. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും ജാമിയ വി.സി നജ്മ അക്തര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ക്യാംപസിനകത്ത് കടന്നത് അനുമതിയില്ലാതെ

ക്യാംപസിനകത്ത് കടന്നത് അനുമതിയില്ലാതെ

‘അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു', ജാമിയ മില്ലിയ പ്രോക്ടര്‍ വസീം അഹമ്മദ് ഖാനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ജാമിയ വിസിയെന്നും സമരക്കാരെ തണുപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം നിലപാട് ഇപ്പോള്‍ എടുത്തതെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

Recommended Video

cmsvideo
Parvathy Thiruvothu Supports Jamia Students | Oneindia Malayalam
പ്രതിഷേധം ലഖേനൗവിലും വ്യാപിക്കുന്നു

പ്രതിഷേധം ലഖേനൗവിലും വ്യാപിക്കുന്നു

അതേസമയം പ്രതിഷേധം ലഖ്നൗവിലും വ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് മേധാവി വ്യക്തമാക്കി. ക്യാമ്പസ് ഒഴിപ്പിച്ച് വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പോലീസ് മേധാവി പറഞ്ഞു.

English summary
Cinema artists support student protest against citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X