ആവശ്യക്കാർക്ക് വിദേശ വനിതകളെ എത്തിച്ച് നൽകും; നടത്തിപ്പുകാരൻ സിനിമ പ്രൊഡക്ഷൻ മാനേജർ, അറസ്റ്റിൽ!
സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനായ സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍. വിദേശ വനിതകളെ മുംബൈയില്‍ എത്തിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന ബോളിവുഡിലെ പ്രൊഡക്ഷന്‍ മാനേജര്‍ രാജേഷ് കുമാർ ലാലാണ് പിടിയിലായത്. ജുഹുവിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകളെയും പോലീസ് മോചിപ്പിച്ചു.
കഴിഞ്ഞ മാസവും ഇതേ ഹോട്ടലിൽ നിന്ന് സെക്സ് റാക്കറ്റിറെ കയ്യിൽ നിന്ന് പോലീസ് രക്ഷിച്ചിരുന്നു. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സറീന എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ഉസ്ബക്കിസ്ഥാനില്‍ നിന്നും രാജേഷ് കുമാറിന്റെ സഹായത്തോടെയാണ് സറീന യുവതികളെ മുംബൈയില്‍ എത്തിച്ചിരുന്നത്.

മോചിപ്പിച്ച രണ്ട് വനിതകളും ഉസ്ബക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ സറീന ഉസ്ബക്കിസ്ഥാനിലാണെന്നാണ് വിവരം. വിദേശ വനിതകൾക്കായി ആവശ്യക്കാരിൽ നിന്ന് എൺപതിനായിരം രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്റ്റ്, ഇന്ത്യൻ പീനൽ കോഡ് എന്നീ വകുപ്പുകൾ പ്രകാരമാണ് ലാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications