കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ തീയേറ്ററുകള്‍ അടുത്തമാസം തുറന്നേക്കും; കര്‍ശന ഉപാധികള്‍, ടിക്കറ്റ് ഓണ്‍ലൈന്‍ വഴി

Google Oneindia Malayalam News

ദില്ലി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ചുപൂട്ടിയ രാജ്യത്തെ സിനിമ തീയേറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തീയേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സമുച്ഛയങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കുക. ആദ്യ ഘട്ടത്തില്‍ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തുറക്കാന്‍ അനുമതി നല്‍കിയേക്കില്ല. കര്‍ശന നിയന്ത്രണങ്ങളും ഉപാധികളോടെയായിരിക്കും തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

covid

Recommended Video

cmsvideo
Aashiq Abu Hits At Feuok For Their Decision Against Ott Releases | Oneindia Malayalam

കൊവിഡ് സാമൂഹിക അകലം പാലിക്കുന്നതിനായി ഒന്നിടവിട്ടുള്ള സീറ്റുകളിലായിക്കും ആദ്യ ഘട്ടങ്ങളില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. തീയേറ്ററിലെ മുഴുവന്‍ സീറ്റുകളിലെ ആകെ മൂന്നില്‍ ഒന്നില്‍ മാത്രമാണ് ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. കൈ സ്പര്‍ശിച്ച് കൊണ്ടുള്ള ടിക്കറ്റ് വില്‍പ്പന സര്‍ക്കാര്‍ ചിലപ്പോള്‍ നിയന്ത്രിച്ചേക്കും. ഇതിനായി മുഴുന്‍ ടിക്കറ്റും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഓരോ ഷോ കഴിയുമ്പോഴും തീയേറ്റര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും.

അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർഅസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർ

അതേസമയം, തീയേറ്ററുകള്‍ ഉടന്‍ തുറക്കുന്നതിനോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കില്ല. നേരത്തെ ജിമ്മുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമ തീയേറ്ററുകളും തുറന്നുപ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മാളുകള്‍ തുറന്നിട്ടും വലിയ തിരക്കൊന്നും അനുഭവപ്പെടാത്തതിനാല്‍ തീയേറ്ററുകളും അത്തരത്തില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 27,67,273 പേര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 6,76,514 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 20,37,870 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1092 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ആകെ മരിച്ചവരുടെ എണ്ണം 52,889 ആയി.

 ഭീകരരെ ചികിത്സിക്കാൻ സിറിയയിൽ, ഐസിസുമായി ബന്ധം; ബംഗളൂരുവിൽ അറസ്റ്റിലായ ഡോക്ടറിന്റെ വെളിപ്പെടുത്തൽ ഭീകരരെ ചികിത്സിക്കാൻ സിറിയയിൽ, ഐസിസുമായി ബന്ധം; ബംഗളൂരുവിൽ അറസ്റ്റിലായ ഡോക്ടറിന്റെ വെളിപ്പെടുത്തൽ

ബംഗ്‌ളൂരു കലാപം; സിറ്റി മുന്‍ മേയര്‍ ഉള്‍പ്പെടെ 2 കോണ്‍ഗ്രസ് നേതാക്കളെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തുബംഗ്‌ളൂരു കലാപം; സിറ്റി മുന്‍ മേയര്‍ ഉള്‍പ്പെടെ 2 കോണ്‍ഗ്രസ് നേതാക്കളെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

അഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർഅഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർ

English summary
Cinema Theaters in the country are likely to open next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X