• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യാജപതിപ്പ് നിര്‍മ്മിച്ചാല്‍ തടവും പിഴയും; സിനിമ നിയമങ്ങള്‍ അടിമുടി മാറും, കരട് ബില്‍ പുറത്തിറക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സിനിമ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കി പുറത്തിറക്കിയാല്‍ ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്.

ഗുജറാത്തോ പഞ്ചാബോ; ചെന്നിത്തലയ്ക്ക് പുതിയ റോൾ നൽകി രാഹുൽ, ഹൈക്കമാൻഡിന് മുന്നിൽ കണ്ടീഷൻഗുജറാത്തോ പഞ്ചാബോ; ചെന്നിത്തലയ്ക്ക് പുതിയ റോൾ നൽകി രാഹുൽ, ഹൈക്കമാൻഡിന് മുന്നിൽ കണ്ടീഷൻ

ഇതുമായി ബന്ധപ്പെട്ട കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഈ കരട് ബില്ലില്‍ കേന്ദ്രം ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ജൂലായ് മാസം രണ്ടാം തീയതിക്കുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം

സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജ പതിപ്പ് നിര്‍മ്മിച്ചാല്‍ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം പിഴ ശിക്ഷ, പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ്, പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇതിനകം സെന്‍സറിംഗ് ചെയ്ത ഒരു സിനിമ വീണ്ടും പരിശോധിത്താന്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുക എന്നീ നിയമങ്ങളാണ് പുതിയ കരടില്‍ ഉള്‍പ്പെടുന്നത്.

സുധാകരനെ അർധനഗ്നനായി കോളേജ് ചുറ്റിച്ചു, തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി, തിരിച്ചടിച്ച് പിണറായിസുധാകരനെ അർധനഗ്നനായി കോളേജ് ചുറ്റിച്ചു, തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി, തിരിച്ചടിച്ച് പിണറായി

നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജ പതിപ്പെന്ന് പരാതി ലഭിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്ര സര്‍ക്കാരിന് പുനപരിശോധിക്കാനാവും.

ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി എയിംസ് മേധാവിആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി എയിംസ് മേധാവി

അതേ സമയം, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനപരിശോധിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യം സുപ്രീം കോടതിയും അംഗീകരിച്ചിരുന്നു. 2000 നവംബറിലായിരുന്നു ഇത്. ഇതിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രം ഭേദഗഗതി കൊണ്ടുവരുന്നത്.

cmsvideo
  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | Oneindia Malayalam

  വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം

  ബിജെപിയുമായി ബന്ധം; സുവേന്ദു അധികാരിക്കെതിരായ കേസിൽ ജഡ്ജിയെ മാറ്റണമെന്ന് മമതബിജെപിയുമായി ബന്ധം; സുവേന്ദു അധികാരിക്കെതിരായ കേസിൽ ജഡ്ജിയെ മാറ്റണമെന്ന് മമത

   മണിക്കുട്ടനും ഡിംപലും വീണ്ടും കണ്ടോ? മണിക്കുട്ടനെ കുറിച്ച് പറയൂ..ഡിംപലിന്റെ മറുപടി ഇങ്ങനെ മണിക്കുട്ടനും ഡിംപലും വീണ്ടും കണ്ടോ? മണിക്കുട്ടനെ കുറിച്ച് പറയൂ..ഡിംപലിന്റെ മറുപടി ഇങ്ങനെ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Cinematograph Bill 2021? Why Central Government to comprehensively reform cinema laws in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X