കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, പുല്‍വാമയില്‍ പ്രതിഷേധം!!

Google Oneindia Malayalam News

മുംബൈ: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബോളിവുഡ്. അഖിലേന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പാകിസ്താനില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ക്ക് ബോളിവുഡില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും രാജ് താക്കറെയും വിലക്കിനെ കുറിച്ച് പ്രമുഖ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നത്. ഇന്ത്യന്‍ സിനിമകളില്‍ പാകിസ്താനില്‍ നിന്നുള്ളകലാകാരന്‍മാര്‍ക്ക് സമ്പൂര്‍ണ വിലക്കാണ് ഇതോടെ ഉണ്ടാവുന്നത്.

1

സിനിമാ താരങ്ങളായ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റാഹത്ത് ഫത്തേ അലി ഖാന്‍, എന്നിവര്‍ ബോളിവുഡ് ചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഇവരെയാണ് വിലക്ക് ശക്തമായി ബാധിക്കുക. നേരത്തെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കുന്നതും ഇന്ത്യ അവസാനിപ്പിച്ചിരുന്നു. പാകിസ്താനികളെ അഭിനയിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുല്‍വാമയിലെ ഭീകരാക്രമണത്തെ അസോസിയേഷന്‍ അപലിച്ചിട്ടുണ്ട്. നേരത്തെ പ്രമുഖ സംഗീത നിര്‍മാണ കമ്പനിയായ ടി സിരീസ് ആതിഫ് അസ്ലം, റാഹത്ത് ഫത്തേ അലിഖാന്‍ എന്നിവരുടെ പാട്ടുകള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ അമിതാഭ് ബച്ചന്‍ ഷൂട്ടിംഗ് രണ്ട് മണിക്കൂറോളം നിര്‍ത്തിവെച്ച് പ്രതിഷേധിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ വാണിജ്യ മേഖലകളില്‍ പാകിസ്താന്‍ സാന്നിധ്യം ഇല്ലാതാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിനിടെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷറെ പാകിസ്താന്‍ മടക്കി വിളിച്ചിട്ടുണ്ട്. അടിയന്തര ചര്‍ച്ചകള്‍ക്കായിട്ടാണ് മടക്കി വിളിച്ചത്.

കുല്‍ഭൂഷണെതിരെ തീവ്രവാദത്തിന് തെളിവില്ല.... പാകിസ്താന്‍ ഉഭയകക്ഷി ബന്ധം അട്ടിമറിച്ചെന്ന് സാല്‍വെ!!കുല്‍ഭൂഷണെതിരെ തീവ്രവാദത്തിന് തെളിവില്ല.... പാകിസ്താന്‍ ഉഭയകക്ഷി ബന്ധം അട്ടിമറിച്ചെന്ന് സാല്‍വെ!!

English summary
cini workers association bans pakistan actors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X