കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഒരു വര്‍ഷം വരെ തടവും പിഴയും

Google Oneindia Malayalam News

ദില്ലി: വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ എല്ലായ്‌പ്പോഴും ഒരു വലിയ ഭീഷണി തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ഈ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. അതിന് ശേഷം രാജ്യത്തെ ചില മേഖലകളില്‍ ഇളവ് അനുവദിക്കുമെന്നും അറിയച്ചിരുന്നു.

ഏപ്രില്‍ 20 ന് ശേഷം ഇളവ് അനുവദിച്ചിരിക്കുന്ന മേഖലകളെ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

fake

ഇതോടൊപ്പം ഇതില്‍ 11ാം പേജില്‍ അനുബന്ധം മൂന്നില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ഫോര്‍വാഡ് ചെയ്യുകയോ ചെയ്യുമ്പോഴുണ്ടാവുന്ന ശിക്ഷയെകുറിച്ചും പറയുന്നുണ്ട്.

മഹാമാരിയെക്കുറിച്ചോ അല്ലെങ്കില്‍ അതിന്റെ തീവ്രതയെക്കുറിച്ചോ പരിഭ്രാന്തിയുണ്ടാക്കുന്നതോ തെറ്റായതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട മാര്‍ഗ രേഖയില്‍ പറയുന്നത്.

എന്തെങ്കിലും ആശ്വാസ നടപടികള്‍ക്കായി ആരെങ്കിലും അറിഞ്ഞുകൊണ്ട് എന്തെങ്കിലും തെറ്റായ അവകാശ വാദം ഉന്നയിക്കുന്നുവെങ്കില്‍ അവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ 20 മുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ആയുഷ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യസേവന മേഖലകളിലും ഇളവുകള്‍ അനുവദിക്കും. കൂടാതെ മത്സ്യബന്ധനം, അമ്പത് ശതമാനം തൊഴിലാളികളെ ഉള്‍പ്പെടുത്തികൊണ്ട് തേയില, കാപ്പി പ്ലാന്റുകളുടെ പ്രവര്‍ത്തനം, പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണവും, കോഴി ഫാം, ഹാച്ചറി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ ഫാമുകളുടെ പ്രവര്‍ത്തനം, ബാങ്കുകള്‍, എടിഎം, കളിവീട്, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, നിരാലംബര്‍ തുടങ്ങിയവര്‍ക്കുള്ള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, അങ്കണവാടികളുടെ പ്രവര്‍ത്തനം, ഓണ്‍ലൈന്‍ പഠനം, ഓയില്‍, ഗ്യാസ്, വൈദ്യുതി ഉല്‍പ്പാദനവും വിതരണവും, പോസറ്റോഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍, വെള്ളം ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ സേവന മേഖലകള്‍, പ്രാദേശിക കടകള്‍ വഴിയുള്ള അവശ്യസാധനങ്ങളുടെ വിതരണം, കടകള്‍, റേഷന്‍ കടകള്‍ എന്നിവ സമയബന്ധിതമല്ലാതെ പ്രവര്‍ത്തിക്കും. ഹോംഡെലിവറി തുടങ്ങിയ മേഖലക്കാണ് ഇളവ് അനുവദിക്കുന്നത്.

English summary
Circulating Fake News and Making a False Claim Will Land You in Jail For 1 year: MHA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X