കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ മരിച്ചു; പ്രകോപനത്തിന് പിന്നില്‍

  • By Sandra
Google Oneindia Malayalam News

പട്‌ന: സിഐഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നാല് ജവാന്മാര്‍ മരിച്ചു. പഞ്ചാബിലെ ഔറംഗാബാദ് ജില്ലയിലെ തെര്‍മല്‍ പ്ലാന്റ് സ്റ്റേഷന്‍ യൂണിറ്റില്‍ വ്യാഴാഴ്ചാണ് സംഭവം.

നഭിനഗര്‍ പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡ് യൂണിറ്റില്‍ സുരക്ഷയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ നാല് സഹപ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ത്തതായി ബുധാഴ്ച രാത്രി 12.30 നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിയ്ക്കുന്നത്.

 ജവാനെ തിരിച്ചറിഞ്ഞു

ജവാനെ തിരിച്ചറിഞ്ഞു

നാല് സഹപ്രവര്‍ത്തകരായ ജവാന്മാരെ വെടിവെച്ചുകൊന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബല്‍വീന്ദര്‍ സിംഗ് എന്ന ജവാനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 മരണം സംഭവസ്ഥലത്ത്

മരണം സംഭവസ്ഥലത്ത്

രണ്ട് സിഐഎസഎഫ് ജവാന്മാര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിയ്ക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് കൊല്ലപ്പെട്ടത്. ജവാന്‍ അവധിയ്ക്ക് വേണ്ടി അപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 കൊല്ലപ്പെട്ടത് നാല് പേര്‍

കൊല്ലപ്പെട്ടത് നാല് പേര്‍

ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ബച്ച ശര്‍മ, അമര്‍നാഥ് മിശ്ര, അസിസ്റ്റന്‍് ഇന്‍സ്‌പെക്ടര്‍ ജിഎസ് റാം, ഹവില്‍ദാര്‍ അരവിന്ദ് റാം എന്നിവരാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വിവരങ്ങള്‍ ലഭ്യമല്ല

വിവരങ്ങള്‍ ലഭ്യമല്ല

ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലാനുള്ള കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം ഔറംഗാബാദ് സൂപ്രണ്ട് ഓഫ് പൊലീസ് സത്യ പ്രകാശ് പറഞ്ഞു.

യോഗ കൊണ്ട് പരിഹാരമായില്ല

യോഗ കൊണ്ട് പരിഹാരമായില്ല

2014ല്‍ നിയമിതനായ ബല്‍ബീന്ദര്‍ സിംഗ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള യോഗ കോഴ്‌സ് കഴിഞ്ഞ് രാജസ്ഥാനില്‍ നിന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തിയത് . 2008ലാണ് ബല്‍ബീന്ദര്‍ സിഎഐഎസ്എഫില്‍ ജോലിയില്‍ പ്രവേശിയ്ക്കുന്നത്.

 ആഭ്യന്തര മന്ത്രാലയം ഇടപെട്ട്

ആഭ്യന്തര മന്ത്രാലയം ഇടപെട്ട്

നാല് ജവാന്മാര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Four Central Industrial Security Force (CISF) jawans were killed when a constable opened fire on them in a case of alleged fratricide at the Nabinagar power plant in Aurangabad district, 175 km south-west of Patna on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X