കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ ഫുഡ് പാര്‍ക്കിന് ഇനി കമാന്‍ഡോകളുടെ സുരക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: യോഗ ഗുരു രാംഗേവിന്റെ ഹരിദ്വാറിലുള്ള ഫുഡ് പാര്‍ക്കിന് പാരാ മിലിട്ടറി ഫോഴ്‌സ് ആയ സിഐഎസ്എഫിന്റെ സുരക്ഷ. ഇതിനായി 34 കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം രാം ദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ സുരക്ഷ നല്‍കാനായി എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുരക്ഷയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ക്കിന് ഭീഷണിയുണ്ടെന്ന് കാട്ടി രാംദേവ് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കി സുരക്ഷ നല്‍കുന്ന രീതിയിലാണ് രാംദേവിന്റെ പാര്‍ക്കിനും ലഭിക്കുക. ഏതാണ്ട് 40 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തേക്ക് ഇതിനായി സിഐഎസ്എഫിന് നല്‍കേണ്ടിവരിക. കൂടാതെ മറ്റു സൗകര്യങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടിവരും.

babaramdev

രാംദേവിന് നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കിവരുന്നുണ്ട്. 2008 മുംബൈ തീവ്രാവാദി ആക്രമണത്തിനുശേഷമാണ് സിഐഎസ്എഫ് പ്രൈവറ്റ് സെക്ടറില്‍ പാര മിലിട്ടറിയെ നിയോഗിച്ചു തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന ചെലവ് അതത് പ്രൈവറ്റ് സെക്ടറുകളില്‍ നിന്നും ഈടാക്കുമെന്നാണ് വ്യവസ്ഥ.

ആയിരക്കണക്കിന് കോടി രൂപയുടെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നവരാണ് രാംദേവിന്റെ പതഞ്ജലി കമ്പനി. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യോഗ ഗുരുവിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുകൊടുക്കുന്നെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.

English summary
CISF Deployed at Ramdev's Food Park in Haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X