മോദിജീ കേള്‍ക്കുന്നുണ്ടോ; പുതിയ നോട്ട് വിദേശികള്‍ക്കും കിട്ടും, ഇതാ ഇങ്ങനെ
ആഫ്രിക്കന്‍ പൗരനായ ടോച്ചുക് വോ ചിജിയോക്കയാണ് ഇന്ത്യയില്‍ പിടിയിലായത്
ദില്ലി: ലക്ഷക്കണക്കിന് പുതിയ ഇന്ത്യന്‍ കറന്‍സികളുമായി വിദേശിയെ പിടികൂടി. 53.78 ലക്ഷം രൂപയുടെ പുതിയ 500, 2000 രൂപ നോട്ടുകളുമായെത്തിയ വിദേശിയാണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് സിഐഎസ്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കോയമ്പത്തൂരിലേയ്ക്ക് പോകാനെത്തിയ ആളാണ് പിടിയിലായതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.
ആഫ്രിക്കന്‍ പൗരനായ ടോച്ചുക് വോ ചിജിയോക്കയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തല്‍ വച്ച് അറസ്റ്റിലായത്. ഇയാളെ പിടികൂടിയ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

പുതിയതല്ല പഴയതും
53.78 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 4.29 ലക്ഷം രൂപയുടെ പഴയ നോട്ടുകളും പിടിയിലായ നൈജീരിയന്‍ യാത്രക്കാരനില്‍ നിന്ന് പിടികൂടി.

ഇനി രക്ഷയില്ല
പണവുമായെത്തിയ നൈജീരിയന്‍ യുവാവിനെ പിടികൂടിയ സിഐഎസ്എഫ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സിനേയും കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിനേയും വിവരമറിയിക്കുകയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ദില്ലിയിലെത്തിയ ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് പോകാനെത്തിയതായിരുന്നു.

പണമെവിടെ നിന്ന്
കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ്ക്കുന്ന യുവാവിനെ പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുന്നതിനായി എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

തന്ത്രം പാളി
കള്ളനോട്ടുകളുടെ ഒഴുക്ക് തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകളുമായി വിദേശി പിടിയിലാവുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications