കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജീ കേള്‍ക്കുന്നുണ്ടോ; പുതിയ നോട്ട് വിദേശികള്‍ക്കും കിട്ടും, ഇതാ ഇങ്ങനെ

ആഫ്രിക്കന്‍ പൗരനായ ടോച്ചുക് വോ ചിജിയോക്കയാണ് ഇന്ത്യയില്‍ പിടിയിലായത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ലക്ഷക്കണക്കിന് പുതിയ ഇന്ത്യന്‍ കറന്‍സികളുമായി വിദേശിയെ പിടികൂടി. 53.78 ലക്ഷം രൂപയുടെ പുതിയ 500, 2000 രൂപ നോട്ടുകളുമായെത്തിയ വിദേശിയാണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് സിഐഎസ്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കോയമ്പത്തൂരിലേയ്ക്ക് പോകാനെത്തിയ ആളാണ് പിടിയിലായതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി.

ആഫ്രിക്കന്‍ പൗരനായ ടോച്ചുക് വോ ചിജിയോക്കയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തല്‍ വച്ച് അറസ്റ്റിലായത്. ഇയാളെ പിടികൂടിയ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

പുതിയതല്ല പഴയതും

പുതിയതല്ല പഴയതും

53.78 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 4.29 ലക്ഷം രൂപയുടെ പഴയ നോട്ടുകളും പിടിയിലായ നൈജീരിയന്‍ യാത്രക്കാരനില്‍ നിന്ന് പിടികൂടി.

ഇനി രക്ഷയില്ല

ഇനി രക്ഷയില്ല

പണവുമായെത്തിയ നൈജീരിയന്‍ യുവാവിനെ പിടികൂടിയ സിഐഎസ്എഫ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സിനേയും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിനേയും വിവരമറിയിക്കുകയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ദില്ലിയിലെത്തിയ ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് പോകാനെത്തിയതായിരുന്നു.

പണമെവിടെ നിന്ന്

പണമെവിടെ നിന്ന്

കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ്ക്കുന്ന യുവാവിനെ പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുന്നതിനായി എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

തന്ത്രം പാളി

തന്ത്രം പാളി

കള്ളനോട്ടുകളുടെ ഒഴുക്ക് തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകളുമായി വിദേശി പിടിയിലാവുന്നത്.

English summary
CISF seizes over Rs 53 lakh in new currency from foreign national at IGI Airport. Nigerian passenger named Tochukwo Chijioke, an official of the CISF, which looks after the security at the IGI said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X