കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് പോസ്റ്റല്‍ വോട്ട്, ബീഹാർ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര നീക്കം

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റല്‍ ബാലറ്റ് സൗകര്യം വ്യാപിപ്പിക്കുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലം കണക്കിലെടുത്ത് 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നീക്കം.

കൊവിഡ് വൈറസ് ബാധിച്ച രോഗികള്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുളള ആളുകള്‍ക്കും വീട്ടില്‍ ഇരുന്നോ അതല്ലെങ്കില്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗിച്ചോ വോട്ടവകാശം വിനിയോഗിക്കാം എന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് ക്മ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ വീടിനുളളില്‍ തന്നെ കഴിയണം എന്നാണ് കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്.

vote

തിരഞ്ഞെടുപ്പില്‍ ഓരോ പോളിംഗ് ബൂത്തിലും ആയിരം വോട്ടര്‍മാരെ മാത്രമേ അനുവദിക്കുകയുളളൂ എന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം പോളിംഗ് ബൂത്തുകളുടെ എണ്ണം ഉയര്‍ത്തും. കഴിഞ്ഞ മാസം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം വ്യാപിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാത്രം കേന്ദ്രത്തെ സമീപിച്ചിരുന്നു. നേരത്തെ 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടായിരുന്നത്. കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിലാണ് അത് 65ലേക്ക് കുറച്ചിരിക്കുന്നത്. പ്രായമായ ആളുകള്‍ക്ക് കൊവിഡ് വൈറസ് ബാധയുണ്ടാകാനുളള സാധ്യത കൂടുതല്‍ ആയതിനാലാണ് ആരോഗ്യമന്ത്രാലയം 65 വയസ്സിന് മുകളില്‍ പ്രായം ഉളളവര്‍ വീടിനുളളില്‍ നിന്നും പുറത്തിറങ്ങരുത് എന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയംഅദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം

സ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾസ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾ

English summary
Citizens Above 65 can vote through postal vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X