കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കൊറോണ കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നദ്ദ സിഎഎ നടപ്പാക്കുന്ന കാര്യം വിശദീകരിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയമം നടപ്പാക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. പിന്നീടാണ് കൊറോണ രോഗം വ്യാപിച്ചത്. അതോടെ സര്‍ക്കാരിന്റെ ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മാറി. ഇപ്പോള്‍ രോഗ ഭീതി അകലുകയാണ്. ആ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിയമത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്ന് ജെപി നദ്ദ പറഞ്ഞു.

j

കഴിഞ്ഞ വര്‍ഷമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വിവാദമായ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസതാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പൗരത്വം ചോദിച്ചെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ഇതില്‍ മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് വിവാദമായത്. മറ്റു ആറ് മതസ്ഥര്‍ക്ക് പൗരത്വം നല്‍കാനും തീരുമാനിച്ചു. ഒരു വിഭാഗത്തെ ഒഴിവാക്കിയത് വിവേചനമാണെന്നും മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

കെഎം ഷാജിയെ വധിക്കാന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍; 25 ലക്ഷം, വോയ്‌സ് ക്ലിപ്പ് തെളിവായി പരാതികെഎം ഷാജിയെ വധിക്കാന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍; 25 ലക്ഷം, വോയ്‌സ് ക്ലിപ്പ് തെളിവായി പരാതി

ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ രാജ്യവ്യാപകമായി പ്രതിഷേധം തുടങ്ങി. യുപിയിലും ദില്ലിയിലും സമരങ്ങള്‍ പോലീസ് അടിച്ചൊതുക്കി. സമരക്കാര്‍ക്കെതിരെ നിരവധി കേസെടുക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നിയമം നടപ്പാക്കുന്നത് വൈകിയത്. എന്നാല്‍ കൊറോണ കാരണമാണ് വൈകിയതെന്ന് ജെപി നദ്ദ പറയുന്നു.

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വിഭജിച്ച് ഭരിക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രമാണ് വികസനത്തിന്റെ നേട്ടം ലഭിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വികസനമുണ്ടാകും. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. ബംഗാളില്‍ അധികാരത്തിലെത്തുമെന്നും നദ്ദ പറഞ്ഞു. ഏകദിന സന്ദര്‍ശനത്തിനാണ് നദ്ദ ബംഗാളിലെത്തിയത്. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബംഗാളിലെ മത, രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് ലക്ഷ്യം.

വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും വീട് റെഡി, താക്കോല്‍ കൈമാറിവാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും വീട് റെഡി, താക്കോല്‍ കൈമാറി

English summary
Citizenship Act Will Be Implemented Soon, Says BJP National president JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X