കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിയില്‍ വീശദീകരണവുമായി എത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം: കേസെടുത്തു

  • By Desk
Google Oneindia Malayalam News

ലഖ്നൗവ്: പൗരത്വ നിമയ ഭേദഗതിക്കെതിരായി ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. പ്രതിഷേധം പലയിടത്തും അക്രമാസക്തമായതോടെ ഇരുപതിലേറെ ആളുകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് പോലീസ് ആദ്യം അവകാശപ്പെട്ടെങ്കിലും ഈ വാദങ്ങളുടെ മുനയൊടിക്കുന്ന തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

 'ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല'; പൗരത്വ ഭേദഗതി പച്ചയ്ക്ക് മുസ്ലീം വിരോധമെന്ന് ശ്യാം പുഷ്കരന്‍ 'ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല'; പൗരത്വ ഭേദഗതി പച്ചയ്ക്ക് മുസ്ലീം വിരോധമെന്ന് ശ്യാം പുഷ്കരന്‍

സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ അക്രമസംഭവങ്ങള്‍ കുറഞ്ഞെങ്കിലും യുപിയുടെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് പൗരത്വ നിയമഭേദഗതിയെ കുറിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മുര്‍ത്തസ ആഗ ഖാസിമി

മുര്‍ത്തസ ആഗ ഖാസിമി

അര്‍മോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശീദീകരിക്കാനെത്തിയതായിരുന്നു മുര്‍ത്തസ ആഗ ഖാസിമി.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

ഒരു സംഘം

ഒരു സംഘം

'ലകാഡ മഹല്ലിലെ ഒരു സ്ഥാപനത്തില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാന്‍. പരിപാടിക്കിടെ റാസ അലി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എന്നെ അക്രമിക്കുകയായിരുന്നു'- മുര്‍ത്തസ ആഗ ഖാസിമി പറഞ്ഞു.

വിശദീകരണം

വിശദീകരണം

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരണം നടത്താന്‍ ദേശീയ തലത്തില്‍ തന്നെ വ്യാപക പ്രചാരണം നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെ അണിനിരത്തി പ്രചരണം നടത്താനായിരുന്നു പദ്ധതി.

സമിതിയുമായി ബിജെപി

സമിതിയുമായി ബിജെപി

സ്ലീം വിഭാഗത്തിനിടയിലുള്ള സംശയങ്ങള്‍ നീക്കാനായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍‍വിയുടെ നേതൃത്വത്തില്‍ ബിജപി സമിതി രൂപീകരിച്ചിട്ടുമുണ്ട്. നഖ്വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാൻ ഘായോറുള്‍ ഹസ്സൻ റിസ്വിയും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മറ്റ് നേതാക്കളും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

അക്രമങ്ങള്‍ക്ക് പിന്നില്‍

അക്രമങ്ങള്‍ക്ക് പിന്നില്‍

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ സമരത്തിന് പിന്നില്‍ കേരളത്തിൽ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ് രംഗത്ത് എത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനമെന്നാണ് യുപി പോലീസ് പറയുന്നത്.

 സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ' സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ'

 ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും; പങ്കെടുക്കാന്‍ രാഹുലും എത്തും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും; പങ്കെടുക്കാന്‍ രാഹുലും എത്തും

English summary
citizenship amendment act; bjp memaber thrashed by local
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X