Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുന്നു; പോലീസുകാര്‍ക്കെതിരെ നടപടി വേണം

Recommended Video

cmsvideo
    Jamia students restarted their protest against CAB | Oneindia Malayalam

    ദില്ലി: ജാമിയ മിലിയ സര്‍വ്വകാലാശാലയക്ക് മുന്നില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇന്നലെ രാത്രിയിലെ പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുകയാണ്. കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പോലീസ് വിട്ടയച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്.

    വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. തങ്ങളുടെ ശരീരത്തില്‍ പോലീസിന്‍റെ മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ഉണ്ട്. അത് രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് ഷര്‍ട്ട് ഊരി പ്രതിഷേധിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

    jamia

    പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളില്‍ ചിലരെ പോലീസ് രാവിലെ വിട്ടയച്ചിരുന്നു. കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചതെന്നാണ് പോലീസ് പറഞ്ഞത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനം ഉപരോധിക്കുകയായിരുന്നു.

    വിവിധ സര്‍വ്വകലാശകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉപരോധത്തിന് പിന്തുണയുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദാര്‍ത്ഥികളെ അതിക്രൂരമായിട്ടായിരുന്നു ദില്ലി പോലീസ് നേരിട്ടത്. അക്രമാസക്തമായ സമരത്തില്‍ പ്രദേശവാസികളായ ചിലര്‍ പങ്കെടുത്തെന്നും ഇവര്‍ സര്‍വ്വകലാശാലയില്‍ പ്രവേശിച്ചെന്നും ആരോപിച്ച് ദില്ലി പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+