കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിമയഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു ഉപാദ്ധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമം ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കുന്നതിന് ഇടയാക്കിയത് ഈ പ്രക്ഷോഭങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്

പൗരത്വ രജിസ്ട്രേഷന്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് സജീവമല്ലെന്ന വിമര്‍ശനം പ്രശാന്ത് കിഷോര്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനത്തിന് അധികം കഴിയാതെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിച്ച് പ്രശാന്ത് കിഷോര്‍ രംഗത്ത് എത്തിയത്.

prashantkishor

പൗരത്വ നിയമവും, പൗരത്വ രജിസ്ട്രേഷനും തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേക നന്ദി. ഈ നിലപാട് സ്വീകരിക്കുന്നതിനുള്ള പ്രയത്നത്തിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേക നന്ദി അര്‍ഹിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയുംഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും

പൗരത്വ നിമയഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വരുന്ന നേതാവാണ് പ്രശാന്ത് കിഷോര്‍. രാജ്യവ്യാപകമായി എൻ‌ആർ‌സി നടപ്പാക്കുകയെന്നാല്‍ പൗരത്വം നിരോധിക്കുന്നതിന് തുല്യമാണ്. തെളിവ് നല്‍കുന്നത് വരെ നിങ്ങളുടെ പൗരത്വം അസാധുവാണ്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരാണെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ ആരോപിച്ചത്.

English summary
citizenship amendment act; prasanth kishor praise congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X