പൗരത്വ നിയമ ഭേദഗതി: മകള്‍ക്കൊപ്പം ഇന്ത്യാഗേറ്റില്‍ പ്രതിഷേധം നടത്തി പ്രിയങ്ക ഗാന്ധി
ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരെ ദില്ലി ഗേറ്റില്‍ പ്രതിഷേധവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മകള്‍ മിറായക്ക് ഒപ്പമാണ് പ്രിയങ്ക ഗാന്ധി ദില്ലി ഗേറ്റിലെ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കാനെത്തിയത്. ഓള്‍ഡ് ദില്ലിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായതിന് പിന്നാലെയാണ് ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പ്രിയങ്ക ഗാന്ധിയും മകളും പങ്കെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; ദില്ലിയിലും യുപിയിലും അതീവ ജാഗ്രത
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പൗരത്വ നിയമഭേദഗതിക്കെതിരായി ഇന്ത്യ ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്. പൗരത്വം തെളിയിക്കാന്‍ ഒരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങളുടെ മുമ്പില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം സാധാരണക്കാരെയാവും കൂടുതല്‍ ബാധിക്കുക. നോട്ട് നിരോധനത്തിന് ശേഷം വീണ്ടുമൊരിക്കല്‍ കൂടി ജനത്തെ വരിയില്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഭ്യന്തര മന്ത്രി അമിത്ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മിഷ്ഠയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ വസതിക്ക് മുമ്പില്‍ ദില്ലി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ സമരങ്ങളില്‍ ചിത്രത്തിലെ ഇല്ലാതായി പോയ കോൺഗ്രസിന്റെ അവസ്ഥയിൽ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അത്യപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.