കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്‍റെ സ്യൂട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് കോടതിയുടെ ചേംബര്‍ സമന്‍സ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന് ചേംബര്‍ സമന്‍സുമായി സുപ്രീംകോടതി. പൗരത്വ നിയമത്തിനെതിരായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജയിലാണ് സുപ്രീംകോടതിയുടെ നടപടി. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായത്. സമന്‍സിന്‍റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറി.

Recommended Video

cmsvideo
പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോടതിയുടെ നോട്ടീസ് | Oneindia Malayalam

പൗരത്വ നിയമഭേദഗതിക്കെതിരായി ജനുവരിയിലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. തുടര്‍ന്ന് സുപ്രീംകോടതി രജിസ്ട്രി സ്യൂട്ടിന്റെ പകര്‍പ്പും നോട്ടീസും അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിരുന്നു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും കേരളത്തിന്‍റെ സ്യൂട്ടില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഭിഭാഷകര്‍ വക്കാലത്ത് ഇട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി രജിസ്ട്രി നിയമമന്ത്രാലയത്തിന് ചോംബര്‍ സമന്‍സ് കൈമാറാന്‍ നിര്‍ദേശിച്ചത്.

supreme-cour

നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കേന്ദ്ര നിയമമന്ത്രാലയത്തിന് സമന്‍സിന്റെ പകര്‍പ്പ് കഴിഞ്ഞയാഴ്ച കൈമാറി. ഇതിനു പിന്നാലെ സമന്‍സ് കേന്ദ്ര നിമയമന്ത്രാലയം കൈപറ്റിയെന്ന് വ്യക്തമാക്കുന്ന രേഖ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അടുത്ത മാസം മൂന്നാം വാരത്തോടെ സ്യൂട്ട് ചേംബര്‍ ജഡ്ജിയുടെ പരിഗണനയ്ക്ക് ആദ്യം ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

"സുകൃതക്ഷയം" മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്'

നീറ്റ്, ജെഇഇ 2020 പരീക്ഷ: പരീക്ഷ മാറ്റിയാൽ അക്കാദമിക് വർഷം നഷ്ടമാവും, ന്യായീകരിച്ച് കേന്ദ്രസര്‍ക്കാർനീറ്റ്, ജെഇഇ 2020 പരീക്ഷ: പരീക്ഷ മാറ്റിയാൽ അക്കാദമിക് വർഷം നഷ്ടമാവും, ന്യായീകരിച്ച് കേന്ദ്രസര്‍ക്കാർ

English summary
citizenship amendment act: supreme court issued chamber summons to ministry of law on kerala govt's suit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X