കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വത്തിന് മാനദണ്ഡം മതമാവരുത്, പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമർത്യ സെൻ!

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം എന്ന നിലയ്ക്ക് പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതി തളളിക്കളയണമെന്നും അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു.

മതപരമായ വ്യത്യാസങ്ങള്‍ പൗരത്വത്തിന് അടിസ്ഥാനമാക്കുന്നത് അംഗീകരിക്കാവുന്നതല്ല. അത് ഭരണഘടന അനുവദിക്കുന്നതല്ലെന്നും അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി. ബെംഗളൂരുവില്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഇന്‍ഫോസിസ് പ്രൈസ് 2019ല്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യ സെന്‍.

caa

ഒരു മനുഷ്യന്‍ ജനിച്ച സ്ഥലമോ താമസിച്ച സ്ഥലമോ ആയിരിക്കണം പൗരത്വത്തിന് വേണ്ടി പരിഗണിക്കേണ്ടത് എന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയ്ക്ക് പുറത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദു സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും അവരെ പരിഗണിക്കേണ്ടതുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

പൗരത്വം നല്‍കുന്നതിന് അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും ബുദ്ധിമുട്ടുകളുമാണ് മാനദണ്ഡമാക്കേണ്ടതെന്നും അതിനെ മതവുമായി ബന്ധപ്പെടുത്തരുതെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതിന് എതിരെയും അമര്‍ത്യ സെന്‍ പ്രതികരിച്ചു. പുറത്തുളളവര്‍ ക്യാംപസ്സിന് അകത്ത് കയറി അക്രമം നടത്തുന്നത് തടയുന്നത് തടയാന്‍ സര്‍വ്വകലാശാല അധികൃതര്‍ പരാജയപ്പെട്ടുവെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി.

English summary
Citizenship amendment act violates constitutional provisions, Says Amartya Sen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X