കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

  • By Desk
Google Oneindia Malayalam News

ദില്ലി: വര്‍ഷങ്ങളായി ബിജെപിക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയായിരുന്നു ശിവസേന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ബന്ധം ദൃഢമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇരുപാര്‍ട്ടികളെയും അകറ്റിയത്. ആശയപരമായി ഏറെ അകല്‍ച്ചയിലുള്ള കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം സഖ്യം ചേര്‍ന്ന് മഹരാഷ്ട്ര ഭരിക്കുകയാണിപ്പോള്‍ ശിവസേന.

എന്നാല്‍ ഹിന്ദുത്വം തങ്ങളുടെ അടിസ്ഥാനമാണെന്നും ഒരക്കലും അത് കൈവിടില്ലെന്നും മുഖ്യമന്ത്രിയായ ശേഷം ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ അകറ്റുക എന്ന ലക്ഷ്യത്തോടെ ശിവസേനയെ കൂടെ ചേര്‍ത്ത കോണ്‍ഗ്രസിന് പക്ഷേ ഇപ്പോള്‍ ശക്തമായ പ്രഹരമേറ്റിരിക്കുന്നു. ലോക്‌സഭയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ കോണ്‍ഗ്രസും ശിവസേനയും നിലയുറപ്പിച്ചത് രണ്ടുതട്ടില്‍....

 രാജ്യത്തെ സുപ്രധാന ചര്‍ച്ച

രാജ്യത്തെ സുപ്രധാന ചര്‍ച്ച

രാജ്യത്തെ സുപ്രധാന ചര്‍ച്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല്. കോണ്‍ഗ്രസും എന്‍സിപിയും പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് ലോക്‌സഭയില്‍ ബഹളം വച്ചു. എന്നാല്‍ ശിവസേന നിലയുറപ്പിച്ചത് ബിജെപിയുടെ ഭാഗത്ത്.

 അനുകൂലിച്ച് വോട്ട് ചെയ്തു

അനുകൂലിച്ച് വോട്ട് ചെയ്തു

ശിവസേനയുടെ 18 എംപിമാരും പൗരത്വ ഭേദഗതി ബില്ലി (സിഎബി) നെ അനുകൂലിച്ച് വോട്ട് ചെയ്തു. ശിവസേനയുടെ പിന്തുണ കഴിഞ്ഞദിവസം ബിജെപി ഉറപ്പാക്കിയിരുന്നു. ശിവസേനയുടെ പിന്തുണ ഉറപ്പാക്കാന്‍ അമിത് ഷാ ഒരു കേന്ദ്രമന്ത്രിയെ നിയോഗിച്ചിരുന്നുവെന്നാണ് വിവരം.

ചില മാറ്റങ്ങള്‍ വേണമെന്ന് ശിവസേന

ചില മാറ്റങ്ങള്‍ വേണമെന്ന് ശിവസേന

പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തെങ്കിലും ചില ഭേഗഗതികള്‍ ശിവസേന നിര്‍ദേശിച്ചു. പുതിയ നിയമ പ്രകാരം പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ക്ക് 25 വര്‍ഷത്തേക്ക് വോട്ടവകാശം നല്‍കരുതെന്നാണ് ശിവസേനയുടെ നിര്‍ദേശം. പൗരത്വം ലഭിക്കുന്നവരെ ഏത് സംസ്ഥാനത്ത് താമസിപ്പിക്കുമെന്നും ശിവസേന ചോദിച്ചു.

അനന്തരഫലം എന്താകും

അനന്തരഫലം എന്താകും

മണ്ണിന്റെ മക്കള്‍ വാദമാണ് ശിവസേനയുടെ അടിത്തറ. നിയമവിരുദ്ധരായി രാജ്യത്ത് തങ്ങുന്നവരെ പുറത്താക്കണമെന്നാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ നിലപാട്. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ അനന്തരഫലം സര്‍ക്കാര്‍ കൃത്യമായി കണക്കുകൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

 നിമയമുണ്ടാക്കിയാല്‍ മാത്രം പോര...

നിമയമുണ്ടാക്കിയാല്‍ മാത്രം പോര...

നിമയമുണ്ടാക്കിയാല്‍ മാത്രം പോര. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് കൂടി സര്‍ക്കാര്‍ വ്യക്തമാക്കണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കശ്മീരിലേക്ക് എത്ര പേര്‍ കുടിയേറി. എത്ര പേര്‍ കശ്മീരില്‍ ബിസിനസ് ആരംഭിച്ചു എന്നീ കണക്കുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ശിവസേന നേതാവ് വിനായക് റാവത്ത് ചോദിച്ചു.

 രാജ്യസഭ കടക്കണം

രാജ്യസഭ കടക്കണം

ലോക്‌സഭയില്‍ പാസായ പൗരത്വ ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതിപ്പിക്കാനാണ് തീരുമാനം. ഇവിടെയും ശിവസേനയുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്നാണ് വിവരം. ലോക്‌സഭയില്‍ ബിജെപിക്ക് മതിയായ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രാജ്യസഭയില്‍ മറ്റുകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബില്ല് പാസാകൂ. ഇതിന് വേണ്ട നീക്കം ബിജെപി നടത്തിയെന്നാണ് വിവരം.

238 അംഗങ്ങള്‍

238 അംഗങ്ങള്‍

രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 245 ആണ്. ഇതില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടു പേര്‍ അവധിയിലുമാണ്. ബാക്കി 238 അംഗങ്ങളാണ് സഭയിലുണ്ടാകുക. 120 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചാല്‍ രാജ്യസഭയില്‍ പാസാകും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎക്ക് നൂറില്‍ താഴെ അംഗങ്ങളേ ഉള്ളൂ.

യുപിഎയുടെയും മറ്റും ശക്തി

യുപിഎയുടെയും മറ്റും ശക്തി

കോണ്‍ഗ്രസിന് രാജ്യസഭയില്‍ 46 അംഗങ്ങളാണുള്ളത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 13 അംഗങ്ങളുണ്ട്. എസ്പിക്ക് ഒമ്പത്, ഡിഎംകെക്ക് അഞ്ച്, ആര്‍ജെഡി, ബിഎസ്പി കക്ഷികള്‍ക്ക് നാല് വീതം അംഗങ്ങളമുണ്ട്. ചെറുകക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാലും 100 അംഗങ്ങളുടെ പിന്തുണയാണ് ലഭിക്കുക.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ബിജെപിക്ക് 83 അംഗങ്ങളുണ്ട്. ശിരോമണി അകാലിദളിന് മൂന്ന് അംഗങ്ങളാണുള്ളത്. എഐഎഡിഎംകെയ്ക്ക് 11 അംഗങ്ങളുണ്ട്. ജെഡിയുവിന് ആറ് അംഗങ്ങളും. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍, സ്വതന്ത്രര്‍, വടക്കുകിഴക്കുള്ള ചെറുകക്ഷികള്‍ എന്നിവരുടെ 12 അംഗങ്ങളും ബിജെപിക്ക് ശക്തിപകരും. ശിവസേനയുടെ പിന്തുണയും ബിജെപി ഉറപ്പിച്ചിട്ടുണ്ട്.

 ഇവരുടെ നിലപാട് നിര്‍ണായകം

ഇവരുടെ നിലപാട് നിര്‍ണായകം

രണ്ടു മുന്നണികളിലും ഉള്‍പ്പെടാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒഡീഷ ഭരണകക്ഷിയായ ബിജെഡി, തെലങ്കാനയിലെ ടിആര്‍എസ്, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവരും ബില്ലിനെ അനുകൂലിക്കുമെന്നാണ് വിവരം. 132 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

ചുമതല മന്ത്രിമാര്‍ക്ക്

ചുമതല മന്ത്രിമാര്‍ക്ക്

എഐഎഡിഎംകെയുമായി ചര്‍ച്ച ചെയ്യാന്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെയാണ് അമിത് ഷാ നിയോഗിച്ചത്. ബിജെഡിയുമായി ചര്‍ച്ച നടത്തിയത് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ്. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ജെഡിയുവിന്റെ പിന്തുണ ഉറപ്പാക്കി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നീ കക്ഷികളുമായി സംസാരിച്ചു.

 സഹായം ഇങ്ങനെയും

സഹായം ഇങ്ങനെയും

ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സഭയിലെ അംഗബലം ഇനിയും കുറയും. ബിജെപി കരുതിയ പോലെ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും. രാജ്യസഭയില്‍ പാസായാല്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്ല് നിയമമാകും.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ആക്ഷേപം. ഭരണഘടനെ ബിജെപി തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

English summary
Citizenship Amendment Bill: Congress ally Shiv Sena vote for Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X