കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്‍; അസം ജനത ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി, അവകാശങ്ങള്‍ സംരക്ഷിക്കും

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്ന പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര രംഗത്ത്. ബില്ലില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിമ അതേപടി തുടരുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'പൗരത്വ ഭേദഗതി ബില്‍ പാസായതിന് ശേഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അസമിലെ എന്‍റെ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ തനിമയും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് മനോഹരമായി തഴച്ച് വളരുകയും ചെയ്യും'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

modi

ആറാം വകുപ്പ് അനുസരിച്ച് അസമീസ് ജനതയുടം രാഷ്ട്രീയവും ഭാഷാപരവും സാംസ്കാരികവുമായ ഭൂമി അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ഞാന്‍ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ചരിത്രത്തിലെ സുപ്രധാനമായ ദിനം, പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച എംപിമാർക്ക് നന്ദി പറഞ്ഞ് മോദിചരിത്രത്തിലെ സുപ്രധാനമായ ദിനം, പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച എംപിമാർക്ക് നന്ദി പറഞ്ഞ് മോദി

അസമിലെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടല്‍ നടത്തുന്നുണ്ട്. അസമില്‍ നിന്നുള്ള നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടേയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അസം-കൊല്‍ക്കത്ത വിമാന സര്‍വ്വീസും അസമിലെ 12 പാസഞ്ചര്‍ ട്രെയിനും റദ്ദാക്കി.

Recommended Video

cmsvideo
Sonia Gandhi against citizenship amendment bill | Oneindia Malayalam

ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. അസമിലും ത്രിപുരയിലും പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. അസമില്‍ മുഖ്യമന്ത്രി സര്‍‌ബാനന്ദ സോനോവാളിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് തീ വെക്കുകയും ചെയ്തു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്.

English summary
Citizenship Amendment Bill; people of Assam need not to worry says narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X