കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഒപ്പുവെച്ചു: പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം, പ്രതിഷേധത്തിന് അയവില്ലാതെ വടക്ക് കിഴക്ക്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച്ച രാത്രി വൈകിയാണ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച്ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നു.

2014 ഡിസംബര്‍ 31-നുമുമ്പ് പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും.

 ramnathgovind

പൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 17 ന് കേരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതിപൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 17 ന് കേരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംയുക്ത സമിതി

അതേസമയം, പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. അസമിലെ ഗുവാഹട്ടില്‍ പ്രതിഷേധകാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ച് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻദേശീയ പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Recommended Video

cmsvideo
People React To Citizenship Amendment Bill | Oneindia Malayalam

ബില്ലിനെതിരേയുള്ള പ്രതിഷേധം മേഘാലയിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. ഇതോടെ അസമിനും ത്രിപുരയ്ക്കും പുറുമെ മേഘാലയിലേയും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 48 മണിക്കൂര്‍ നേരത്തെക്കാണ് ഇന്‍റര്‍നെറ്റ് റദ്ദാക്കിയത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
citizenship amendment bill; president ramnath kovind gives his assent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X