കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബിൽ: കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുലും പ്രിയങ്കയും, സഖ്യകക്ഷിയായ ശിവസേനയ്ക്ക് നേരെ ഒളിയമ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
Priyanka Gandhi Slashed Out At BJP For Citizenship Amendment Bill | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനിടെ കേന്ദ്രത്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേലുളള കടന്നാക്രമണം ആണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പ്രതികരിച്ചു. രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാനുളള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് ആ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ബിജെപി ബന്ധം വിട്ട് കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തിയ ശിവസേന ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്. രാജ്യസഭയില്‍ ശിവസേന ബില്ലിനെ അനുകൂലിച്ചേക്കും. ഈ സാഹചര്യത്തിലാണ് ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

cab

അര്‍ധരാത്രി സര്‍ക്കാര്‍ പാസ്സാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ മതഭ്രാന്തും ഇടുങ്ങിയ ചിന്തയും മൂലം ഒരു വിഭാഗത്തെ പുറത്താക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവരുടെ ജീവരക്തം നല്‍കിയതാണ്. ആ സ്വാതന്ത്ര്യത്തില്‍ തുല്യതയും മതസ്വാതന്ത്രവും പ്രധാനപ്പെട്ടതാണ് എന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

പൗരത്വം ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികളാണ് നടന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ പാസ്സാക്കിയെടുത്തത്. 80 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 311 പേരാണ് അനുകൂലിച്ചത്. ഇനി ബില്‍ രാജ്യസഭയില്‍ കൂടി സര്‍ക്കാരിന് പാസ്സാക്കിയെടുക്കേണ്ടതുണ്ട്.

English summary
Citizenship (Amendment) Bill: Rahul Gandhi and Priyanka Gandhi slams Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X