കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; കടമ്പ 120, എന്‍ഡിഎയ്ക്ക് 105, നിര്‍ണ്ണായകം ഇതര പാര്‍ട്ടികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Citizenship Amendment Bill in Rajya Sabha today | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. തനിച്ച് ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മുഴുവന്‍ അംഗങ്ങള്‍ക്കും സഭയില്‍ ഹാജരാവാന്‍ ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധിഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി

മറുവശത്ത് ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തേക്കുമെന്നാണ് സൂചന. മൂന്ന് ​അംഗങ്ങളാണ് രാജ്യസഭയില്‍ ശിവസേനയ്ക്ക് ഉള്ളത്. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച ശിവസേനയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

 amitshah

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയായി ആറ് മണിക്കൂറാണ് രാജ്യസഭയില്‍ പൗരത്വ ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുക. 238 അംഗങ്ങളുള്ള സഭയില്‍ 120 പേരുടെ പിന്തുണയാണ് ബില്‍ പാസാവാന്‍ വേണ്ടത്. ബിജെപിയുടെ 83 അടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയുണ്ട്. അണ്ണാ ഡിഎംകെ-11,
ബിജെഡി-07, വൈഎസ്ആര്‍-02, ടിഡിപി 02 തുടങ്ങിയ കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ 127 പേരുടെ പിന്തുണയോടെ ബില്‍ പാസാക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

2014 ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. ഈ രാജ്യങ്ങള്‍ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യങ്ങളാണെന്നും മറ്റ് മതസ്ഥരാണ് അവിടെ വിവേചനങ്ങള്‍ക്ക് ഇരയാകുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാദം.

English summary
Citizenship Amendment Bill set for Rajya Sabha test today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X