കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം: ആശങ്ക വേണ്ടെന്ന് മോദി

Google Oneindia Malayalam News

Newest First Oldest First
4:39 PM, 12 Dec

ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ അവരുടെ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. നിലവിലെ സർക്കാരിനു കീഴിൽ മതപരമായ പീഡനങ്ങൾ ന്യൂനപക്ഷങ്ങള്‍ നേരിടുന്നില്ല. എന്നാല്‍ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ അഭയം തേടിയ കുടിയേറ്റക്കാർ അത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടവരാണെന്ന് വിദേശ കാര്യമന്ത്രാലയം
4:00 PM, 12 Dec

പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍. ഇത് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
3:51 PM, 12 Dec

ആഭ്യന്തര മന്ത്രി അമിത് ഷ ഡിസംബര്‍ 15 ന് മേഖാലയ സന്ദര്‍ശിക്കും
2:48 PM, 12 Dec

ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി അബ്ദുള്‍ മൊമന്‍റെ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തു. പൗരത്വ ഭേദഗതി ബില്ലില്‍ അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ അദ്ദേഹം രംഗത്ത് വന്നിരുന്നു
1:56 PM, 12 Dec

തന്നെ വിശ്വസിക്കണമെന്ന് വടക്ക് കിഴക്കന്‍ മേഖലയോട് പ്രധാനമന്ത്രി. വേട്ടയാടപ്പെട്ട മതന്യൂന പക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം പാലിച്ചില്ല. കോണ്‍ഗ്രസ് അനധികൃത കുടിയേറ്റക്കാരെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയെന്നും നരേന്ദ്ര മോദി
1:25 PM, 12 Dec

ബംഗ്ലാദേശില്‍ മതപരമായ വേട്ടയാടലുണ്ടെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്ള മൊമന്‍. ബംഗ്ലാദേശില്‍ മതപരമായ വേര്‍തിരിവില്ലെന്ന് അബ്ദുള്ള മൊമന്‍
1:02 PM, 12 Dec

കശ്മീരിനെ പോലും ആസാമും കത്തുകയാണെന്ന് മാര്‍ക്കണ്ഡേയ കട്ജു. രാജ്യം കത്തി എരിയുമ്പോള്‍ അഭിനവ നീറോമാര്‍ വീണ വായിക്കുകയാണ്. ഹനുമാന്‍ ലങ്കയ്ക്ക് മാത്രമാണ് തീ കൊളുത്തിയതെങ്കില്‍ ആധുനിക ഹനുമാന്‍മാര്‍ രാജ്യത്തിന് മൊത്തം തീ കൊളുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
12:52 PM, 12 Dec

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അശാന്തി നിറഞ്ഞ് നില്‍ക്കുകയാണെന്നും ആസാമിലെ സ്ഥിതി ദയനീയമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്.
12:37 PM, 12 Dec

ദേശീയ പൗരത്വ ബില്‍: ഭരണാഘടന അനുസൃതമായെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാവൂ എന്ന് കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. മതത്തിന്‍റെയോ വര്‍ഗത്തിന്‍റേയോ പേരില്‍ ആരേയും വേര്‍തിരിക്കാനാവില്ലെന്നും ഗവര്‍ണ്ണര്‍
12:31 PM, 12 Dec

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി
12:10 PM, 12 Dec

സംസ്ഥാനത്ത് സമാധാനം പുലര്‍ത്തണമെന്നും നുണപ്രചരണങ്ങളില്‍ വീണുപോവരുതെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍
12:02 PM, 12 Dec

അസാമിലെ സംഭവവികാസങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. നുണപ്രചരണങ്ങളില്‍ വീണുപോകരുതെന്നാണ് എനിക്ക് ആസാം ജനതയോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
11:40 AM, 12 Dec

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളില്‍ പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
11:34 AM, 12 Dec

പൗരത്വ ബില്ലിനെതിരെ തിരുവനന്തപുരത്ത് യുഡിഎഫ് പ്രതിഷേധം
11:25 AM, 12 Dec

ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പ്രകാശ് കാരാട്ട്
11:23 AM, 12 Dec

അസമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കി
11:13 AM, 12 Dec

ഗുവാഹത്തിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ്എല്‍ മത്സരം മാറ്റിവെച്ചു
11:12 AM, 12 Dec

കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ മുസ്ലിംലീഗിന് വേണ്ടി ഹാജരാവും
10:41 AM, 12 Dec

ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി
10:29 AM, 12 Dec

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് പൗരത്വഭേദഗതി ബില്ലെന്ന് മുസ്ലിംലീഗ്
10:16 AM, 12 Dec

പൗരത്വ ഭേദഗതി ബില്ലിനെതിരെ എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നു. മുസ്ലിംലീഗിന് വേണ്ടി ഹര്‍ജി സമര്‍പ്പിക്കാന്‍ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, വഹാബ് എന്നിവര്‍ കോടതിയിലെത്തി
10:11 AM, 12 Dec

അസമില്‍ 21 പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി
10:09 AM, 12 Dec

പ്രതിഷേധം തണുപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും രംഗത്ത്. ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്. അസമില്‍ നിന്നുള്ള നേതാക്കളെ അമിത് ഷാ കാണും
10:08 AM, 12 Dec

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കൊല്‍ക്കത്ത-അസം വിമാന സര്‍വ്വീസ് റദ്ദാക്കി. ഗുവാഹത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു
10:04 AM, 12 Dec

നാം അഥവാ നമ്മുടെ രാഷ്ട്രം നിർവ്വചിക്കപ്പെടുന്നു' എന്ന പുസ്തകത്തിലൂടെ ഗോള്‍വാള്‍ക്കര്‍ അന്ന് നിര്‍വ്വചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് ഈ രാത്രിയിലെ ഇരുളില്‍ പാസ്സാക്കിയ പൗരത്വ നിയമമെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി രാജേഷ്
9:25 AM, 12 Dec

മണിപ്പുരില്‍ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്തി സര്‍ക്കാര്‍. പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്‍റെ നീക്കം
7:57 AM, 12 Dec

അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്നലെ വൈകുന്നേരും 7 മണിമുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
7:55 AM, 12 Dec

പ്രതിഷേധം ശക്തമായതോടെ അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചു.
7:53 AM, 12 Dec

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തും
7:52 AM, 12 Dec

അസമില്‍ മുഖ്യമന്ത്രി സര്‍‌ബാനന്ദ സോനോവാളിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞു
READ MORE

ദേശീയ പൗര്വത ഭേദഗതി ബില്‍ രാജ്യസഭയിൽ പാസായി. 125 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 105 പേർ എതിർത്ത് വോട്ട് ചെയ്തു. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

തത്സമയ അപ്ഡേഷനുകള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരൂ..

Recommended Video

cmsvideo
    ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam
    asams
    English summary
    Citizenship Amendment Bill set for Rajya Sabha test today live updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X