Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരം

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. ഹിന്ദുന്ത്വ അജണ്ഡ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതെന്ന് രാജ്യസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി ചിദംബരം പറഞ്ഞു. ഇതൊരു ദുഃഖകരമായ ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന വിരുദ്ധമായ ഈ ബില്ലുമായി സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിരുദ്ധമായ ഒന്നും ഈ സഭയിലൂടെ കടന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ജോലിയാണ്. ചിലമതങ്ങള്‍ക്ക് പകരം എല്ലാ മതങ്ങളേയും 3 അയല്‍രാജ്യങ്ങള്‍ക്ക് പകരം എല്ലാ അയല്‍രാജ്യങ്ങളേയും ഭേദഗതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chidambram

മറ്റ് പല തരത്തിലും പീഡനം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് മതപരമായ പീഡനം മത്രം പരിഗണിക്കുന്നതെന്നും പി ചിദംബരം ചോദിച്ചു. രാഷ്ട്രീയമായും സാമൂഹികയും പീഡനം നടക്കുന്നുണ്ട്. അവരെ കുറിച്ച് എന്താണ് പറയനുള്ളത്. ജനനം, വംശാവലി, രജിസ്ട്രേഷൻ, പ്രകൃതിവൽക്കരണം, പ്രദേശങ്ങളുടെ സംയോജിപ്പിക്കൽ എന്നിവയിലൂടെ പൗരത്വം അംഗീകരിക്കുന്ന ഒരു പൗരത്വ നിയമം നമ്മുടെ രാജ്യത്തുണ്ട്.

എന്നാല്‍ ഇത് ഇത് ഭരണഘടനാപരമാണോ അല്ലയോ? ഈ വിഷയം ജുഡീഷ്യറിയുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഞങ്ങളിവിടെ ചെയ്യുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. തുടര്‍ന്ന് അത് ഭരണഘടനാപരമോ അല്ലാത്തതോ ആണെന്ന് ജുഡീഷ്യറി തീരുമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.

ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. എന്തുകൊണ്ടാണ് ബില്ല് ഇത്ര ധൃതി പിടിച്ച് അവതരിപ്പിക്കുന്നതെന്ന് ആനന്ദ് ശര്‍മ്മ ചോദിച്ചു. ഞങ്ങൾ ഇതിനെ എതിർക്കുന്നു. എതിർപ്പിനുള്ള കാരണം രാഷ്ട്രീയമല്ല പ്രത്യയശാസ്ത്രമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+