കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. ഹിന്ദുന്ത്വ അജണ്ഡ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതെന്ന് രാജ്യസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി ചിദംബരം പറഞ്ഞു. ഇതൊരു ദുഃഖകരമായ ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബിൽ; മതേതരത്വത്തിന് തിരിച്ചടിയെന്ന് ‍ഡിഎംകെ എംപി ടി ശിവ!പൗരത്വ ഭേദഗതി ബിൽ; മതേതരത്വത്തിന് തിരിച്ചടിയെന്ന് ‍ഡിഎംകെ എംപി ടി ശിവ!

ഭരണഘടന വിരുദ്ധമായ ഈ ബില്ലുമായി സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിരുദ്ധമായ ഒന്നും ഈ സഭയിലൂടെ കടന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ജോലിയാണ്. ചിലമതങ്ങള്‍ക്ക് പകരം എല്ലാ മതങ്ങളേയും 3 അയല്‍രാജ്യങ്ങള്‍ക്ക് പകരം എല്ലാ അയല്‍രാജ്യങ്ങളേയും ഭേദഗതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chidambram

മറ്റ് പല തരത്തിലും പീഡനം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് മതപരമായ പീഡനം മത്രം പരിഗണിക്കുന്നതെന്നും പി ചിദംബരം ചോദിച്ചു. രാഷ്ട്രീയമായും സാമൂഹികയും പീഡനം നടക്കുന്നുണ്ട്. അവരെ കുറിച്ച് എന്താണ് പറയനുള്ളത്. ജനനം, വംശാവലി, രജിസ്ട്രേഷൻ, പ്രകൃതിവൽക്കരണം, പ്രദേശങ്ങളുടെ സംയോജിപ്പിക്കൽ എന്നിവയിലൂടെ പൗരത്വം അംഗീകരിക്കുന്ന ഒരു പൗരത്വ നിയമം നമ്മുടെ രാജ്യത്തുണ്ട്.

ഷെയിനിന് കുരുക്ക് മുറുക്കി നിര്‍മ്മാതാക്കള്‍!! 7 കോടി നല്‍കണം, നിയമ നടപടിയിലേക്ക്ഷെയിനിന് കുരുക്ക് മുറുക്കി നിര്‍മ്മാതാക്കള്‍!! 7 കോടി നല്‍കണം, നിയമ നടപടിയിലേക്ക്

എന്നാല്‍ ഇത് ഇത് ഭരണഘടനാപരമാണോ അല്ലയോ? ഈ വിഷയം ജുഡീഷ്യറിയുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഞങ്ങളിവിടെ ചെയ്യുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. തുടര്‍ന്ന് അത് ഭരണഘടനാപരമോ അല്ലാത്തതോ ആണെന്ന് ജുഡീഷ്യറി തീരുമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. എന്തുകൊണ്ടാണ് ബില്ല് ഇത്ര ധൃതി പിടിച്ച് അവതരിപ്പിക്കുന്നതെന്ന് ആനന്ദ് ശര്‍മ്മ ചോദിച്ചു. ഞങ്ങൾ ഇതിനെ എതിർക്കുന്നു. എതിർപ്പിനുള്ള കാരണം രാഷ്ട്രീയമല്ല പ്രത്യയശാസ്ത്രമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.

English summary
Citizenship Amendment Bill; Why include some religions and exclude others: Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X