കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റു വാഗ്ദാനം ചെയ്തപ്പോള്‍ നല്ല കാര്യം; ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് വര്‍ഗീയത; അമിത് ഷാ

Google Oneindia Malayalam News

ദില്ലി: മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനം പാലിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനില്‍ നിന്ന് വന്ന എല്ലാ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കാന്‍ തയ്യാറാവുമോയെന്ന് താന്‍ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസിനേയും വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ടുഡേയുടെ ആജ് തക്ക് അജണ്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

പാകിസ്ഥാനിൽ താമസിച്ചിരുന്ന ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആർക്കും അവർക്കാവശ്യമുള്ളപ്പോഴെല്ലാം ഇന്ത്യയിൽ വന്ന് താമസിക്കാമെന്നായിരുന്നു നെഹ്റുവിന്‍റ വാഗ്ദാനം. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലീങ്ങൾക്ക് മാത്രം അഭയം നല്‍കാം എന്നാണ് 1950 ല്‍ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദ്ദേശിച്ചതും. നെഹ്റുവിന്‍റേയും പ്രസിഡന്‍റ് ആയിരുന്ന ഡോ രാജേന്ദ്ര പ്രസാദിന്‍റേയും വാഗ്ദാനങ്ങളാണ് തങ്ങള്‍ പാലിക്കുന്നത്. അതേ വാഗ്ദാനങ്ങള്‍ ബിജെപി നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് അതിനെ വര്‍ഗീയതയെന്നാണ് പറയുന്നത്, ഷാ പറഞ്ഞു.

amitshahn3

ഇന്ത്യയിൽ മുസ്‌ലിംകളുടെ എണ്ണം കുറഞ്ഞിട്ടില്ല. അതേസമയം പാകിസ്താനില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു. കാരണം അവർ അവിടെ പീഡിപ്പിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ല, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഉഗാണ്ടയിൽ നിന്ന് വന്ന ഹിന്ദുക്കൾക്ക് കോൺഗ്രസ് പൗരത്വം നൽകിയിരുന്നു. ഇന്ത്യയല്ലെങ്കിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾ എവിടെ പോകുമെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് ചോദിച്ചത്.

Recommended Video

cmsvideo
Amit Shah's Take on Jamia Protest | Oneindia Malayalam

"ഇത് ഞങ്ങളുടെ കടമയാണ്. ഉഗാണ്ടയിൽ നിന്ന് ഹിന്ദുക്കൾ വന്നപ്പോൾ എന്തുകൊണ്ടാണ് അവർക്ക് പൗരത്വം നൽകിയത് എന്നാണ് തനിക്ക് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളത്. ഉഗാണ്ടയിൽ സംഭവിച്ചത് തന്നെയാണ് ഇപ്പോഴും ലോകത്ത് സംഭവിക്കുന്നത്. അപ്പോള്‍ ഹിന്ദുക്കൾ എവിടെ പോകും? സിഖുകാർ എവിടെ പോകും? അവർ ഇവിടെ വരും,അമിത് ഷാ പറഞ്ഞു.

വിദ്യാർത്ഥികൾ കല്ലെറിഞ്ഞാൽ പോലീസ് നടപടി സ്വീകരിക്കും: അമിത് ഷാ, തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന്..വിദ്യാർത്ഥികൾ കല്ലെറിഞ്ഞാൽ പോലീസ് നടപടി സ്വീകരിക്കും: അമിത് ഷാ, തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന്..

വീണ്ടും ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'? 2 ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?വീണ്ടും ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'? 2 ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

പൗരത്വഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, പരിഗണിക്കുന്നത് അറുപതോളം ഹർജികൾ...പൗരത്വഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, പരിഗണിക്കുന്നത് അറുപതോളം ഹർജികൾ...

English summary
Citizenship bill;Amit shah slams congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X